മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന വൺ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പ്രണവ് മോഹൻലാലും മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും അടക്കമുള്ള നിരവധി മലയാള താരങ്ങൾ ചേർന്നാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൃത്യമായ നീക്കുപോക്കുകളും ഇതിനെതിരെ പ്രതിപക്ഷം നടത്തുന്ന കലുഷിതമായ കരുനീക്കങ്ങളുമൊക്കെ അടങ്ങിയ കംപ്ലീറ്റ് രാഷ്ട്രീയ സിനിമയാണ് വൺ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.

നടി അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും മാത്യുവും അലൻസിയറും ഗായത്രിയും നിമിഷയും മുരളി ഗോപിയും ജഗദീഷും ട്രെയിലറിൽ ഉൾപ്പെട്ടിട്ടുണ്ട്. വളരെയധികം ആവേശം കൊള്ളിക്കുന്ന രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മുഴുനീള രാഷ്ട്രീയ ചിത്രമായ വൺ എന്ന സിനിമയിൽ മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ റോളാണ് ചെയ്യുന്നത്.

ആദ്യമായാണ് മമ്മൂട്ടി ഒരു മുഖ്യമന്ത്രിയുടെ റോൾ അവതരിപ്പിക്കുന്നത്. മറ്റു പല നടന്മാരും മുഖ്യമന്ത്രിയുടെ റോൾ അഭിനയിച്ചിരുനെങ്കിലും മമ്മൂട്ടി അത് ചെയ്തിരുന്നില്ല. സിനിമയുടെ തുടക്കത്തിൽ ഇത് പിണറായി വിജയന്റെ ആത്മകഥയാണ് എന്നും മറ്റും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് പിണറായി വിജയന്റെ കഥ അല്ലെന്നും അതിൽനിന്നും വിഭിന്നമായ ഒരു കഥയാണെന്നും വിശദീകരണം ഉണ്ടായി.

ഒരുപക്ഷേ ഈ രാഷ്ട്രീയ രംഗത്ത് നവീകരണം ആവശ്യമാണ് എന്നുള്ള പൊതുവെയുള്ള ഒരു ചിന്തയായിരിക്കണം ബോബി-സഞ്ജയ്‌ ഈ തിരക്കഥയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ആദ്യമായാണ് ബോബി – സഞ്ജയ്‌ ഒരു മുഴുനീള രാഷ്ട്രീയ സിനിമയ്ക്ക് വേണ്ടി കഥ എഴുതുന്നത്. ‘ചിറകൊടിഞ്ഞ കിനാക്കൾ’ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വൺ. നിമിഷ സജയൻ, മുരളി ഗോപി, രഞ്ജിത്ത്, ജോജു ജോർജ്, മധു, സലിം കുമാർ തുടങ്ങിയ വൻ താരനിര തന്നെ ഈ സിനിമയിൽ അണിനിരക്കുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!