Tuesday, May 21, 2024

Monthly Archives: January, 2021

‘കെജിഎഫ് ചാപ്റ്റർ 2’; ജൂലൈ 16ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. ചിത്രം ജൂലൈ 16ന് തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പ്രശാന്ത് സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ കെജിഎഫ് 1 തുടർച്ചയാണ് ഈ ചിത്രം. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാംഭാഗത്തിൽ പറയുന്നത്. കോലാർ സ്വർണ്ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ്...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്; വിമർശനങ്ങൾക്കെതിരെ കനികുസൃതിയും സ്വാസികയും

കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലെ മാറ്റത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ജേതാക്കള്‍ക്ക് മുഖ്യമന്ത്രി നേരിട്ടു പുരസ്‍കാരം നല്‍കുന്ന പതിവിനു പകരം വേദിയിലെ മേശപ്പുറത്തു വച്ച പുരസ്കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുക്കുകയായിരുന്നു ഇത്തവണ. നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രീതിയില്‍ വിമര്‍ശനം...

ഫെബ്രുവരി ഒന്നു മുതൽ സിനിമ തീയേറ്ററുകളിൽ 100% കാണികളെ അനുവദിക്കും

ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയറ്ററുകളിൽ 100% കാണികളെ പ്രവേശിപ്പിക്കുവാൻ കേന്ദ്ര സർക്കാർ അനുമതി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് സിനിമ മൾട്ടിപ്ലക്സുകളുടെ ഓഡിറ്റോറിയത്തിന് ഉള്ളിൽ 100% കാണികളെ അനുവദിക്കുവാനുള്ള അനുമതി നൽകിയത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ആകാം...

ബന്ധം വേർപെടുത്തി ആൻ അഗസ്റ്റിനും ജോമോനും

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിവാഹമോചിതർ ആകുന്നു. ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് കുടുംബ കോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചു.

കാർത്തിയുടെ ‘സുൽത്താൻ’ ഏപ്രിലിൽ തിയേറ്ററുകളിലേക്ക്

കാർത്തിയുടെയും രശ്മിക മന്ദണ്ണയുടെയും വരാനിരിക്കുന്ന തമിഴ് ചിത്രമായ സുൽത്താന്റെ നിർമ്മാതാക്കൾ ഫെബ്രുവരി 1 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ചിത്രത്തിന്റെ ട്രെയിലർ പങ്കിടുമെന്ന് പ്രഖ്യാപിച്ചു. ബക്കിയരാജ് കണ്ണനാണ് സുൽത്താന്റെ സംവിധായകൻ.എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഏപ്രിലിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമ്പര്‍ക്കം ഒഴിവാക്കി പുരസ്കാരദാനം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകി. ചലച്ചിത്ര നിർമ്മാതാവ് ഹരിഹരന് ജെ.സി ഡാനിയേൽ അവാർഡും അദ്ദേഹം നൽകി സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന്റെ മാതൃകയില്‍ ടെലിവിഷൻ രംഗത്തും സമഗ്രസംഭാവനയ്ക്ക് അവാർഡ്...

‘ആർക്കറിയാം’; 71 ക്കാരനായി ബിജു മേനോൻ

കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്ന് പുറത്ത് വിട്ട ടീസറിലൂടെ പ്രഖ്യാപിച്ച ചിത്രമാണ് 'ആർക്കറിയാം'. കമൽ ഹാസൻ ആദ്യമായി പങ്കുവെച്ച മലയാള ചിത്രത്തിൻ്റെ ടീസർ ഒട്ടേറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയി മാറി. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും...

ഏതോ ജന്മകൽപ്പനയിൽ; ഭരത് ഗോപി ഓർമ്മയായിട്ട് 13 വർഷം

മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ നടനായ ഭരത്ഗോപി ഓര്‍മ്മയായിട്ട് ഇന്ന് 13 വർഷങ്ങൾ തികയുകയാണ്. അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹം വേഷമിട്ട 'പാളങ്ങള്‍' എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളും കുറിച്ചുകൊണ്ട് മുരളിഗോപി ഓര്‍മ പങ്കുവച്ചിരിക്കുകയാണ്. ''എതോ ജന്മകല്‍പ്പനയില്‍… ഏതോ ജന്മവീഥികളില്‍… ഇന്നും നീ വന്നു… ഒരു നിമിഷം… ഈ ഒരു നിമിഷം. വീണ്ടും...

പത്മഭൂഷൺ ബഹുമതി; നന്ദി പറഞ്ഞ് കേരളത്തിന്റെ വാനമ്പാടി

മുതിർന്ന ചലച്ചിത്ര പിന്നണി ഗായിക കെഎസ് ചിത്ര സംഗീതത്തിനു നല്കിയ സമഗ്ര സംഭാവനയ്ക്ക് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ അവാർഡ് പത്മഭൂഷൻ നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി തിങ്കളാഴ്ച രാത്രിയാണ് പത്മ അവാർഡ് 2021 പ്രഖ്യാപിച്ചത്. താൻ...

നാലാം തൂൺ; നാലാമത്തെ ചിത്രവുമായി അജയ് വാസുദേവ്

രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് തുടങ്ങിയ സൂപ്പർ ഹിറ്റ് മമ്മുട്ടി ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'നാലാം തൂൺ' എന്ന ചിത്രത്തിന് തുടക്കമായി. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ‘നാലാം തൂണ്‍’ അണിയറയില്‍ ഒരുങ്ങുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. മമ്മൂട്ടിയെ നായകനാക്കി ചെയ്ത മെഗാ ഹിറ്റ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രം...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE