ഒരു കുഞ്ഞ് ജനിക്കുമ്പോൾ അത് ആണോ പെണ്ണൊ എന്ന് തീരുമാനിക്കുന്നത് സമൂഹമാണ്. സമൂഹത്തിൽ നിന്നാണ് ലിംഗ സമത്വം ഉണ്ടാകുന്നത്.’ ഇത് ഉറക്കെ വിളിച്ചുപറയുന്ന മാനസ എന്ന ഹ്രസ്വ ചിത്രം ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക്
ദൃശ്യ ഭംഗിയോടെ അവതരിപ്പിക്കുന്നത്. ‘ഇരുട്ടിൽ ജീവിക്കുന്നവരുടെയല്ല, ഇത് വെളിച്ചത്തിൽ മുന്നേറുന്നവരുടെ കഥയാണ്. രാഷ്ട്രീയ സമകാലീന പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നതോടൊപ്പം, ഹൃദയസ്പർശിയായ രംഗങ്ങളും “മാനസ ” യുടെ സവിശേഷതകളാണ്. ജെസ്റ്റോ ജോൺസൺ നിർമ്മിച്ച് അഭിലാഷ് അശോക് വയലാർ സംവിധാനം ചെയ്ത “മാനസ ” യിലെ ടൈറ്റിൽ ഗാനം ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പരിഹാസകഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി അവരുടെ യഥാർത്ഥ ജീവിത പ്രശ്നങ്ങളെ മനസ്സ് എന്ന ഹ്രസ്വ ചിത്രത്തിൽ അവതരിപ്പിക്കുന്നു. സിനിമ എന്നും നായകന്റെ മസില്‍പെരുപ്പത്തിന്റെ ആഘോഷമാണ്. സിനിമയില്‍ സ്ത്രീ എപ്പോഴും നായകന് അവന്റെ ആരാധകരെ രസിപ്പിക്കാനുള്ള ഒന്നാണ്. നിന്റെ അമ്മിഞ്ഞ മുട്ടരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ ആര്‍ത്തു ചിരിക്കും. ആരെങ്കിലും അതിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്യാന്‍ നില്‍ക്കുമോ? സമൂഹത്തില്‍ അശ്ലീലം നമുക്ക് തെറ്റാണെങ്കിലും സിനിമയില്‍ അതു തമാശയാണ്.

ഏറെ അവകാശങ്ങളും അനുകൂല നിയമങ്ങളുമുള്ള സ്ത്രീകളുടെ കാര്യത്തില്‍ ഇതാണെങ്കില്‍ ഭിന്നലിംഗക്കാരുടെ അവസ്ഥ പറയണോ? ആക്ഷേപകരമായി ചിത്രീകരിക്കരുതെന്ന് ഇപ്പോള്‍ നിയമം പറയുന്നുണ്ടെങ്കിലും സിനിമാക്കാര്‍ക്ക് ട്രാൻസ്ജെൻഡേഴ്സ് കോമഡി എസന്‍സ് മാത്രമാണ്.
മാനസ എന്ന ഹ്രസ്വചിത്രം വേറിട്ടു നിൽക്കുന്നതും ഇവിടെയാണ്. സിനിമാക്കാർക്ക് വെറും കോമഡി എസൻസ്‌ മാത്രമായ ഒരു ട്രാൻസ്ജെൻഡറിന്റെ മാനസിക സംഘർഷങ്ങളെ അതിഭാവുകത്വം ഇല്ലാതെ തന്മയത്വമായി അവതരിപ്പിച്ചു. കഥ, തിരക്കഥ,, സംഭാഷണം, ഗാനം, സംവിധാനം – അഭിലാഷ് അശോക് വയലാർ.ഛായാഗ്രഹണം – പ്രഭുലാൽ വടശ്ശേരിക്കര & ഗോഡ്വിൻ ആന്റണി ടൈറ്റസ്.ഗായിക – അമൃത ശേഖർ. BGM – ജോബി ഡേവിഡ് ജോർജ്, എഡിറ്റിംഗ് – ജോബി ഡേവിഡ് ജോർജ് & പ്രിയലാൽ ആചാരി.ചമയം – സുജിത് പറവൂർ,നിർമ്മാണം – ജെസ്റ്റോ ജോൺസൺ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!