Sunday, April 14, 2024

South Indian Reels

ഛായാ​ഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദ് അന്തരിച്ചു

സംവിധായകനും ക്യാമറാമാനുമായ കെവി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ, മിന്നാരം തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് കെവി ആനന്ദായിരുന്നു. സൂര്യയെ നായകനാക്കി അയന്‍, കാപ്പാന്‍, മാട്രാന്‍ ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. പിസി ശ്രീറാമിന്റെ സഹായിയായി ഛായാഗ്രാഹകനായാണ് ആനന്ദിന്റെ സിനിമാജീവിതം തുടങ്ങിയത്....

നടന്‍ സിദ്ധാര്‍ഥിനെതിരേ വധഭീഷണി; ബിജെപിക്കാർ ഫോൺ നമ്പർ ചോർത്തിയെന്ന് സിദ്ധാർത്ഥ്

ബിജെപി തമിഴ്‌നാട് ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയതായി നടൻ സിദ്ധാർത്ഥ്. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ വധഭീഷണിയും അസഭ്യവർഷവും ബലാത്സംഗ ഭീഷണിയും മുഴക്കിക്കൊണ്ട് അഞ്ഞൂറിലധികം ഫോൺ കോളുകളാണ് ലഭിച്ചതെന്നും സിദ്ധാർത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ വെളിപ്പെടുത്തൽ. My phone number was leaked by members of...

ഏറ്റവും വേഗത്തിൽ 50 മില്ല്യൺ; റെക്കോര്‍ഡുമായി അല്ലുവിന്‍റെ ‘പുഷ്പ’ ടീസർ

കാഴ്ചക്കാരുടെ എണ്ണണത്തിൽ റെക്കോ‌ര്‍ഡിട്ട് അല്ലു അർജുൻ നായകനാകുന്ന പുഷ്പയുടെ ക്യാരക്ടർ ടീസർ. ടോളിവുഡിൽ ഏറ്റവും വേഗത്തിൽ 50 മില്ല്യൺ തികയ്ക്കുന്ന ടീസര്‍ എന്ന സര്‍വ്വകലാ റെക്കോര്‍ഡാണ് ടീസര്‍ സ്വന്തമാക്കിയിരിക്കുന്നത്. ടോളിവുഡിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ എന്ന റെക്കോര്‍ഡും മുമ്പ് ടീസര്‍ നേടിയിരുന്നു.

വ്യത്യസ്തമായ ലുക്കിൽ കാർത്തിക്; സർദാറിൽ രജിഷ വിജയൻ നായിക

കാർത്തിയെ നായകനാക്കി പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ധനുഷ് ചിത്രം കർണ്ണനുശേഷം രജിഷ അഭിനയിക്കുന്ന രണ്ടാമത് തമിഴ് സിനിമയാണ് സർദാർ. രാശി ഖന്നയാണ് മറ്റൊരു നായിക. മുടിയും താടിയുമൊക്കെ നരച്ചുള്ള കാർത്തിയുടെ വ്യത്യസ്‌ത ഗെറ്റപ്പാണ് മോഷൻ പോസ്‌റ്ററിൽ കാണിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് കാർത്തി...

ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍; ചിത്രത്തില്‍ ഒരൊറ്റ കഥാപാത്രം.

സാങ്കേതികതയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് തെലുങ്ക് സിനിമാ ലോകം മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്. ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍. 105 മിനിട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഹന്‍സിക മോട്വാണി മാത്രമാണ് കഥാപാത്രം. നവാഗതനായ യു ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ചിമ്പുവും എത്തുന്നുണ്ടെന്നാണ് വിവരം.

‘കർണ്ണന്’ ശേഷംമാരി സെല്‍വരാജിനൊപ്പം വീണ്ടും ധനുഷ്.

കർണ്ണൻ എന്ന വിജയ ചിത്രത്തിന് ശേഷം സംവിധായകൻ മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു. ധനുഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും ധനുഷ് ട്വീറ്റ് ചെയ്തു. Elated to announce that after the blockbuster...

തലൈവി ഉടനെത്തില്ല; റിലീസ് തീയ്യതി മാറ്റി വച്ചു

പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമയാണ് എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന 'തലൈവി'. ജെ ജയലളിതയുടെ സിനിമാ - രാഷ്ട്രീയ ജീവിതത്തെ കുറിച്ച് പറയുന്ന സിനിമയുടെ റിലീസിനായി അക്ഷരാര്‍ത്ഥത്തില്‍ കാത്തിരിയ്ക്കുകയാണ് അമ്മ ഭക്തന്മാരും സിനിമാ പ്രേമികളും. കങ്കണ റാണത്ത് നായികയാകുന്ന സിനിമയുടെ ട്രെയിലര്‍ പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടുള്ളത്...

ചെക്ക് കേസ്; ശരത് കുമാറിനും ഭാര്യ രാധികയ്ക്കും തടവു ശിക്ഷ

2018 ലെ ചെക്ക്കേസിൽ താര ദമ്പതികളായ ശരത്കുമാറിനും, രാധികയ്ക്കും തടവ് ശിക്ഷ. കേസുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ തടവിന് പുറമെ, അഞ്ച് കോടി രൂപ പിഴയും കോടതി ചുമത്തിയിട്ടുള്ളതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരെയും കൂടാതെ മറ്റു...

ലോകേഷ്–കമൽഹാസൻ ചിത്രം വിക്ര’ത്തിൽ ഫഹദും.

കൈദിക്കും മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ എത്തുന്നു. നേരത്തെ 'വേലൈക്കാരന്‍' എന്ന തമിഴ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍റെ വില്ലനായും ഫഹദ് അഭിനയിച്ചിട്ടുണ്ട്. 'വിക്രം' എന്ന ചിത്രത്തിൽ ഫഹദിന്റേത് വില്ലൻ കഥാപാത്രമാണോ എന്നത് വെളിപ്പെടുത്തിയിട്ടില്ല. ഫഹദ് തന്നെയാണ്...

സമ്മതിദാന അവകാശം രേഖപ്പെടുത്തി താരങ്ങള്‍; സൈക്കിളിൽ വോട്ട് ചെയ്യാനെത്തി വിജയ്.

കേരളത്തിലും തമിഴ് നാട്ടിലും അസമിലും ബംഗാളിലും പുതുച്ചേരിയിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. സിനിമാ താരങ്ങള്‍ മുതൽ പലരും ഇന്ന് രാവിലെ മുതൽ വോട്ട് കുത്താൻ ബൂത്തുകളിലെത്തുകയുണ്ടായി. രജിനികാന്ത്, കമൽഹാസൻ, വിജയ്, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കർ, ശാലിനി, ഗായിക സയനോര, സിതാര കൃഷ്ണകുമാർ, നീരജ് മാധവൻ, രശ്മി...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE