സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായികാ നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവു’ സിനിമയുടെ ദുബായ് ഷെഡ്യൂൾ പൂർത്തിയാക്കിയ സന്തോഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കിട്ട് സംവിധായകൻ. പേരുപോലെ തന്നെ ഒരു പൂച്ച ക്ലാപ്പ്ബോർഡിൻറെ ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ലാൽ ജോസ് ഈ വിശേഷം ഏവരെയും അറിയിച്ചത്. 50 ദിവസത്തെ ഷെഡ്യൂളാണ് പൂർത്തിയാക്കിയത്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. ഒപ്പം യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളാണ്.

ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരൻ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മംമ്തയും സൗബിനുമാണ് ഇൗ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നഗരത്തിന്റെ പകിട്ടില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കുടുംബത്തിന്റെ കഥയാണ്. ഭാര്യയുമായി അകന്ന് കുട്ടികളേയും, ഒപ്പം കച്ചവടവും ഒക്കെ തനിയെ നോക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തികച്ചും റിയലിസ്റ്റിക്കായ നര്‍മ്മത്തിലൂടെ കുടുംബ ബന്ധത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം.

ചിത്രത്തിന്റെ തിരക്കഥ ഡോ: ഇക്ബാല്‍ കുറ്റിപ്പുറമാണ്. ശ്രദ്ധേയമായ മൂന്നു വിജയചിത്രങ്ങൾക്കു ശേഷമാണ് ലാൽ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും വീണ്ടുമൊരുമിക്കുന്നത്. ഇരുവരും ഒന്നിച്ച അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ’ ഗാനങ്ങളൊരുക്കിയ സുഹൈല്‍ കോയയും ജസ്റ്റിന്‍ വര്‍ഗീസും വീണ്ടും മ്യാവുവിലൂടെ ഒ‍ന്നിക്കുന്നു. നവാഗതനായ അജ്മല്‍ സാബുവാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം- അജയ് മങ്ങാട്. മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യും ഡിസൈന്‍- സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രഘുരാമവര്‍മ്മ, നിശ്ചലഛായാഗ്രഹണം- ജയപ്രകാശ് പയ്യന്നൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!