സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് അഖിൽ സത്യനാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. എറണാകുളത്തും ഗോവയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിൽ സത്യൻ നിരവധി ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട് രാജ്യാന്തര ബഹുമതികളടക്കം നേടിയതാണ് അഖിലിന്റെ ഡോക്യുമെന്ററി.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങൾ നിർമ്മിച്ച സേതു മണ്ണാർക്കാടാണ് പാച്ചുവും അത്ഭുതവിളക്കും എന്ന ഈ ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഏപ്രിലിൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന സൂചനയോടുക്കൂടി ഫഹദ് ഫാസിലാണ് തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

അഖിലിന്റെ ഇരട്ട സഹോദരൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കുടുംബപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതു അനൂപ് സത്യൻ ആയിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!