ജനുവരി എട്ടിന് ചിത്രത്തിലെ നായകൻ യാഷിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള സമ്മാനമായിട്ടാണ് ടീസർ റിലീസ് ചെയ്യാനിരുന്നത്. ജനുവരി എട്ടിന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസർ ലീക്ക് ആയതോടെ പറഞ്ഞതിലും നേരത്തെ അണിയറപ്രവർത്തകർ കെജിഎഫ് 2 ന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കി.

കോലാർ സ്വർണ്ണഖനിയുടെ കഥ പറയുന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ടീസർ ലീക്ക് ആകുന്നതും അണിയറപ്രവർത്തകർ പ്രതിസന്ധിയിലാകുന്നതും. പ്രശാന്ത്​ നീൽ സംവിധാനം ചെയ്ത കെജിഎഫ് എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തെ വെല്ലുന്ന രീതിയിലുള്ളതാണ് രണ്ടാം ഭാഗത്തെ ടീസർ. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. വെറും 15 മണിക്കൂർ കൊണ്ട് രണ്ടരക്കോടിയിലധികം ആളുകൾ ടീസർ കണ്ടു. 2.9 മില്യൺ ലൈക്കുകളും.

1981 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫിൽ ചിത്രീകരിക്കുന്നത്. 2018 ഡിസംബർ 21 നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറക്കിയത്. ആദ്യമായി ഒരു കന്നട സിനിമ മലയാളമടക്കം 5 ഭാഷകളിൽ ഇന്ത്യയിലുടനീളം പ്രദർശനത്തിനെത്തിയത്. ആദ്യഭാഗം 250 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.

തെന്നിന്ത്യയിൽ ആകാമാനം തരംഗം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!