വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്.

ശങ്കർ സാറിന്റെ ചിത്രത്തിൽ അഭിനയിക്കുവാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ഫിലിം മേക്കിങ്ങിന്റെ പതിവ് ശീലങ്ങളെ പൊളിച്ചെഴുതിയ സംവിധായകനാണ്. അദ്ദേഹത്തോടൊപ്പം വർക് ചെയ്യണമെന്നത് എന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അന്യന്റെ റീമേക്കിൽ അഭിനയിക്കുക എന്നത് ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരമാണ്. തുലനം ചെയ്യുവാൻ സാധിക്കാത്ത വിധം ഗംഭീരമായ പെർഫോമൻസ് ആയിരുന്നു വിക്രം സാർ ഒറിജിനൽ അന്യനനിൽ കാഴ്ച വെച്ചത്. എങ്കിലും എന്റെ പെർഫോമൻസ് കാണുമ്പോൾ പ്രേക്ഷകർക്ക് അതെ അനുഭവം ഉണ്ടാകുന്നതിനായി ഞാൻ പരമാവധി പരിശ്രമിക്കും എന്ന് റൺവീർസിംഗ് പ്രതികരിച്ചു.

കൂടാതെ സിനിമയിലെ റീമേക്കിൽ രൺവീർ സിംഗ് നായകനാകുന്നതിന്റെ സന്തോഷം സംവിധായകൻ ശങ്കർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. കരിസ്മാറ്റിക്കായ ഒരു ഷോ മാനെയാണ് അന്യന്റെ ഹീറോയ്ക്ക് വേണ്ടത്. അത് രൺവീർ സിങ്ങിൽ ഉണ്ട്. അദ്ദേഹം ഈ തലമുറയിലെ നായകനുമാണ്. പാൻ ഇന്ത്യൻ ഓഡിയൻസിനായി അന്യൻ സംവിധാനം ചെയ്യുന്നതിൽ ഞാൻ ത്രില്ലടിച്ചിരിക്കുകയാണ്. ഓൺലൈൻ മാധ്യമമായ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ ശങ്കർ പറഞ്ഞു.

2005ലാണ് അന്യൻ റിലീസ് ചെയ്യുന്നത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ ദ്വന്ദ്വ വ്യക്തിത്വമുള്ള കഥാപാത്രമായെത്തിയത് നടന്‍ വിക്രം ആയിരുന്നു. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ അന്യൻ സൂപ്പർഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയും ചെയ്തു. നിഷ്കളങ്കനായ ;അമ്പി’, റൊമാന്‍റിക്കായ ‘റെമോ’, തിന്മ ചെയ്യുന്നവരെ ഇല്ലാതാക്കുന്ന ‘അന്യൻ’ മൂന്ന് കഥാപാത്രങ്ങളായി അനായാസം രൂപമാറ്റം നടത്തി വിക്രം ആരാധാകരെ ഞെട്ടിച്ചിരുന്നു. ‘അപരിചിത്’ എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴി മാറ്റിയ ചിത്രം അവിടെയും ശ്രദ്ധേ നേടിയിരുന്നു.സദയാണ് ചിത്രത്തിൽ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജ് ഈണം നൽകിയ ചിത്രത്തിലെ ​ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ മുന്നിലാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!