വില്ലന്​ ശേഷം ബി. ഉണ്ണികൃഷ്​ണൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആറാട്ടിന്‍റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. വിഷുദിനത്തിൽ 11 മണിക്ക്​ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മോഹൻലാൽ തന്നെയാണ്​ ടീസർ പുറത്തുവിട്ടത്​. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമായ ‘നെയ്യാറ്റിൻകര ഗോപ​െൻറ ആറാട്ട്’ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമങ്ങളിലൊന്നാണ്​​.

മോഹൻലാലിന്‍റെ മാസ് ആക്ഷനാണ് ടീസറിലുള്ളത്. കെഎൽവി 2255 എന്ന നമ്പറിലുള്ള പഴയ ബെൻസ് കാറില്‍ വന്നിറങ്ങുന്ന മോഹന്‍ലാലിന്‍റെ രംഗത്തോടെ ആരംഭിക്കുന്ന ടീസര്‍ പിന്നീട് മാസ് ഫൈറ്റ് സീനുകളാണ് കാണിച്ചിരിക്കുന്നത്. തെലുങ്ക്​ ഭാഷയിലുള്ള ഡയലോഗുമുണ്ട്​. ശ്രദ്ദ ശ്രീനാഥാണ് നായിക. ടീസര്‍ ഇറങ്ങി പത്ത് മിനിറ്റുകൊണ്ട് രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.

ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തി​െൻറ പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ ബി ഉണ്ണികൃഷ്​ണൻ സൂചിപ്പിച്ചിരുന്നു. സംഗീത വിസ്മയം എ ആർ‍ റഹ്മാൻ ഒരു ഗാനരംഗത്തിൽ സിനിമയിൽ മോഹൻലാലിനൊപ്പം എത്തുന്നുമുണ്ട്.

നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി, നേഹ സക്സേന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്യാമറ വിജയ് ഉലകനാഥ്, എഡിറ്റർ സമീർ മുഹമ്മദ്, സംഗീതം രാഹുൽ രാജ്, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ തുടങ്ങിയവരാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!