പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടേയും ജീവിതത്തിലെ പ്രധാന വിശേഷങ്ങൾ എല്ലാം തന്നെ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജയറാം തന്റെ പ്രിയ പത്നിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ജയറാം തന്റെ ഫേസ്ബുക്ക് പേജിലൂടെ “Happy Birthday achutta” എന്നു കുറിച്ചുകൊണ്ടാണ് ആശംസ പങ്കുവെച്ചത്.

ജയറാമിനെ കൂടാതെ മകൻ കാളിദാസ് ജയറാമും അമ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഐശ്വര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറകുടമായ അമ്മയ്ക്ക് ജന്മദിനാശംസകൾ എന്നാണ് കാളിദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ‘ദിവസം കൂടുംതോറും പ്രായം കുറഞ്ഞുവരുന്ന എന്റെ രാഞ്ജിക്ക്’ എന്നാണ് മകൾ മാളവിക കുറിച്ചത് നിങ്ങളോടുള്ള സ്നേഹം വിവരിക്കാൻ എനിക്ക് വാക്കുകളില്ല എന്നും മാളവിക കൂട്ടിച്ചേർത്തു.

നായകവേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് പാര്‍വ്വതിയുമായി ജയറാം പ്രണയത്തിലായത്. സിനിമാ സുഹൃത്തുക്കളുടെ പിന്തുണയോടെയായിരുന്നു താരദമ്പതികള്‍ പ്രണയം മുന്നോട്ടുകൊണ്ടുപോയത്. ഇതേകുറിച്ച് ജയറാമിന്‌റെ അടുത്ത സുഹൃത്തുക്കളായ സിദ്ധിഖ്, ഉര്‍വ്വശി തുടങ്ങിയവരെല്ലാം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്.വിവാഹ ശേഷം പാര്‍വ്വതി സിനിമ വിട്ടപ്പോള്‍ ജയറാം വീണ്ടും മോളിവുഡിലെ സൂപ്പര്‍ താരമായി തിളങ്ങി. ജയറാമിനും പാര്‍വ്വതിക്കും പിന്നാലെ മകന്‍ കാളിദാസ് ജയറാമിന്‌റെ സിനിമാ അരങ്ങേറ്റവും ശ്രദ്ധേയമായിരുന്നു. ബാലതാരമായിട്ടായിരുന്നു കാളിയുടെ തുടക്കം. തുടർന്ന് നായകകഥാപാത്രമായി കാളിദാസൻ പൂമരം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയും ചെയ്തു. കൂടാതെ മകൾ മാളവികയും മോഡലിംഗ് രംഗത്ത് സജീവമാണ്.

അമൃതം ഗമയ, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികൾ, പൊൻമുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, 1921, അപരൻ, കിരീടം, കമലദളം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ഇന്നും മലയാള പ്രേക്ഷകരുടെ ഇഷ്ട നടിയാണ് പാർവതി.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!