മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് ചതുർമുഖം. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. മലയാളത്തിലെ ആദ്യ ടെക്നോ – ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലില്‍ വിയും രഞ്ജിത്ത് കമല ശങ്കറും ചേർന്നാണ്. മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ഇത്.
അവിവാഹിതയായ പെൺകുട്ടിയായാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രം സിനിമയിലെത്തുന്നതെന്നും മൊബൈലും സോഷ്യൽ മീഡിയയുമായി ഏറെ ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ഈ കഥാപാത്രമെന്നുമാണ് ട്രെയിലറിൽ നിന്ന് വ്യക്തമാക്കുന്നത്. മൊബൈലാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നതെന്ന് നേരത്തേ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ശ്രീകാന്ത് മുരളി, നിരഞ്ജന അനൂപ്, അലൻസിയർ, ശ്യാമ പ്രസാദ്, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആമേനിലുടെ ശ്രദ്ധേയനായ അഭിനന്ദന് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാൽമീകം എന്നി ചിത്രങ്ങളുടെ രചയിതാവ് അഭയകുമാര്‍, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ് ചതുർമുഖത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. സംഗീതം-ഡോന് വിന്‍സെന്റ്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480