കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ചിത്രമാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. സാനിയ ഇയ്യപ്പനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂരജ് ടോം ആണ് ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘പാ.വ’, ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂരജ് ടോം ഒരുക്കുന്ന ചിത്രമാണിത്.
ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. കോമഡി–ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ആനന്ദ് മധുസൂദനന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത സംവിധാനവും ആനന്ദ് മധുസൂദനന് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
കിരണ്‍ ദാസാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. രതീഷ് എസ് ആണ് അസോസിയേറ്റ് ഡയറക്ടര്‍. വിജിലേഷ്, സന്തോഷ് ദാമോദര്‍, ധര്മ്മജന് ബോല്‍ഗാട്ടി, ജോയ് ജോണ്‍ ആന്റണി, ജോമോന് കെ ജോണ്‍, ടോമി കുമ്പിടിക്കാരന്‍, അഭിജ ശിവകല, ഷെറിന്, ബേബി ശ്രീലക്ഷ്മി, ബേബി ഇസ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡയറക്ട് ടെലിവിഷന്‍ പ്രീമിയര്‍ ആയിട്ടാണ് ഏപ്രിലില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ കേരളത്തിലൂടെ സംപ്രേഷണം ചെയ്യുന്ന ചിത്രം സീ നെറ്റ്വര്‍ക്കിന്റെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആയ സീഫൈവിലും കാണാനാകും.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480