ഇതിഹാസ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം തുടങ്ങി. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വിൽസൺ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.”പത്തൊമ്പതാം നൂറ്റാണ്ടിന്റെ സെറ്റിൽ ഭാഗമായി ഒരു വലിയ നാഴികക്കല്ല് ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നു”എന്നു പറഞ്ഞുകൊണ്ടാണ് താരം പങ്കുവെച്ചത്.കൂടാതെ തന്റെ ഫസ്റ്റ് ലുക്ക് നേരിട്ട് കാണിക്കാതെ തന്റെ നിഴലിന്റെ ചിത്രം പകർത്തിയതാണ് അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചത്

വിനയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ഐതിഹാസിക നവോത്ഥാന നായകൻ ആയിട്ടാണ് സിജു വിൽസൺ എത്തുന്നത്. കഴിഞ്ഞ ആറുമാസമായി അദ്ദേഹം ഈ വേഷത്തിനായി കളരിയും കുതിര ഓട്ടവും മറ്റ് ആയോധനകലകളും പരിശീലിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല് ആകുന്ന കഥാപാത്രമായിരിക്കും ഇത്.

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ, സെന്തിൽ കൃഷ്ണ, ബിബിൻ ജോർജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ, ഗായത്രി നമ്പ്യാർ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമ ആണ് പത്തൊൻപതാം നൂറ്റാണ്ട്.

ക്യാമറ- ഷാജികുമാർ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്‌ഷൻ കൺട്രോളർ – ബാദുഷ,പിആർഒ -മഞ്ജു ഗോപിനാഥ്. വാഴൂർ ജോസ്, എ.എസ്. ദിനേശ്, ഡിസൈൻ- ഓൾഡ് മങ്ക്.

വിനീത് ശ്രീനിവാസൻ ചിത്രം ‘മലർവാടി ആർട്സ് ക്ലബ്ബിലൂടെ’ മലയാള സിനിമയിലെത്തിയ യുവ നടന്മാരിൽ ഒരാളാണ് സിജു വിൽസൺ. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ സിജു വിൽസൺ ശ്രദ്ധേയനായി. കൈകാര്യം ചെയ്ത ചെറിയ വേഷങ്ങൾ പോലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലേതായിരുന്നു എന്നതാണ് സിജു വിൽസന്റെ കഥാപാത്രങ്ങളുടെ പ്രത്യേകത. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ സിനിമയിലെ തേപ്പ് കിട്ടിയ കാമുകന്റെ വേഷം അത്തരത്തിൽ വൻ പ്രേക്ഷക ശ്രദ്ധ നേടിയ റോൾ ആയിരുന്നു. നിർമ്മാതാവെന്ന നിലയിലും സിജു തന്റെ പ്രതിഭ തെളിയിച്ച ചിത്രമാണ് ‘വാസന്തി’. മികച്ച ചിത്രം, തിരക്കഥ, മികച്ച സ്വഭാവ നടി വിഭാഗങ്ങളിലായി ചിത്രം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കി

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!