മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം…’ എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരി നാരായണന്‍റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുള്ള ഗാനങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ സിനിമാപ്രേമികളും ആരാധകരും സംഗീതപ്രേമികളുമൊക്കെ ഏറ്റെടുത്തിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘കുഞ്ഞു കുഞ്ഞാലി’യെ ഗാനത്തിലൂടെ അവതരിപ്പിക്കുന്നു. ഗാനരംഗത്തിൽ സുഹാസിനി, സിദ്ദിഖ്, ഫാസിൽ എന്നിവരുടെ ലുക്കുകൾ അടങ്ങിയിട്ടുണ്ട്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 100 കോടി ബജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.വൻ താരനിരയാണ് മരക്കാറിൽ അണിനിരക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവർ അഭിനയിക്കുന്നു. ഇക്കൊല്ലം ഒാണത്തിന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറക്കാർ പറയുന്നത്​.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!