മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ തൻ്റെ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ലോക്ക് ഡൌൺ കാലത്ത് പുള്ളിലെ സ്വന്തം വീട്ടിലായിരുന്നു. ഒഴിവു വേളകൾ ആനന്ദകരമാക്കുന്നതിൻ്റെ വിശേഷങ്ങളും അമ്മ ഗിരിജാ വാര്യർ വീണ്ടും എഴുത്തിലേക്ക് കടന്നതിനെ പറ്റിയുമൊക്കെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചും മഞ്ജു രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ലളിതം സുന്ദരം, ദി പ്രീസ്റ്റ് എന്നീ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. മുൻപ് കൊവിഡ് കാലത്തിനു മുൻപൊക്കെ ഷൂട്ടിങ് തിരക്കുകൾക്കിടയിലും താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കൊക്കെ പൊതുവേദികളിലൂടെ പ്രത്യക്ഷപ്പെടാൻ സമയം കണ്ടെത്താറുണ്ടായിരുന്ന നടി ഇപ്പോൾ പൊതുവേദികളിൽ അധികം പങ്കെടുക്കാറില്ല. കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. മഞ്ജു വാര്യരുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്ക് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചും നടി എത്തിയിരുന്നു. മഞ്ജു വാര്യര്‍ ഇപ്പോൾ ഷോര്‍ട്ട് ഹെയര്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഈ ലുക്കിനെ പ്രേക്ഷകര്‍ വാനോളം വാഴ്ത്തുകയാണ്. താരത്തിൻ്റെ പുത്തൻ ചിത്രം സോഷ്യൽ മീഡിയ കീഴടകക്കുകയാണ് ഇപ്പോൾ. ചിത്രങ്ങൾ കാണാം. കമൻ്റുകളിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞും നിരവധി ആരാധകരാണെത്തുന്നത്. ‘ശരിക്കും കാവിലെഭഗവതി തന്നെ love you ചേച്ചി’, ‘ഇക്കണക്കിനു മമ്മുക്കയുടെ അനിയത്തി ആവും’ എന്നൊക്കെയാണ് ആരാധകരുടെ കമൻ്റുകൾ.

ഏറ്റവും പുതിയ സിനിമാ വാർത്തകൾക്കും വിവരങ്ങൾക്കും ജോയിൻ ചെയ്യുക

ഇതിന് താഴെ കമന്റുകളുമായി താരങ്ങളും എത്തിയിരുന്നു. രമേഷ് പിഷാരടി, നൂറിന്‍ ഷെരീഫ്, ഐശ്വര്യ ലക്ഷ്മി, ശിവദ, മുക്ത, ദീപ്തി സതി ഉള്‍പ്പെടെയുളളവരാണ് കമന്റുകളുമായി എത്തിയത്. ‘ദിലീപേട്ടന് ഈ ഫോട്ടോ കണ്ട് കുറ്റബോധം തോന്നട്ടെ.’ എന്നും ഒരു ആരാധകൻ കുറിച്ചിരിക്കുന്നു.

ലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മഞ്ജു വാര്യരുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടി എത്തുന്നത്. മരക്കാറിന് പുറമെ ലളിതം സുന്ദരം, ചതുര്‍മുഖം, പടവെട്ട് എന്നീ ചിത്രങ്ങളും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്നു. അഭിനയത്തിന് പുറമെ അടുത്തിടെയാണ് നിര്‍മ്മാതാവായും മഞ്ജു വാര്യര്‍ തുടക്കം കുറിച്ചത്.

സഹോദരൻ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ആണ് മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രം. നിര്‍മ്മാണത്തിന് പുറമെ ബിജു മേനോനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നതും നടി തന്നെയാണ്. അതേസമയം പ്രതി പൂവന്‍ കോഴിയാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!