കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ തമിഴ് ചിത്രമായ ‘ ജഗമേ തന്തിരം’ 2020 മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കൊറോണ മഹാമാരി കാരണം സിനിമയുടെ റിലീസ് നീട്ടിവെച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ധനുഷിന്റെ ‘ജഗമേ തന്തിരം’ തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യും ഒരേ ദിവസം റിലീസ് ചെയ്യും. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്ന ‘ജഗമേ തന്തിരം’ നിർമ്മാതാക്കൾ മനസ്സ് മാറ്റിയതായും ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിന് വിറ്റതായും റിപ്പോർട്ടുണ്ട്.

വലിയ സ്‌ക്രീനുകളിൽ ആരാധകർക്ക് ആസ്വദിക്കുന്നതിനായി ചിത്രം നേരിട്ട് ഒ ടി ടി യിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനം ധനുഷും കാർത്തിക് സുബ്ബരാജും നിഷേധിച്ചു. ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് നിർമ്മാതാവ് ആലോചിക്കുന്നുണ്ട്, കാരണം സർക്കാർ അടുത്തിടെ 100% കാണികളെ അനുവദിച്ചിരുന്നു. തിയേറ്ററുകളിലും ഒടിടിയിലും ഒരേ ദിവസം റിലീസ് ചെയ്യുന്നതിന് തിയറ്റർ ഉടമകളുമായി ചർച്ച നടത്താനിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ജഗമേ തന്തിരം നെറ്റ്ഫ്ലിസ് 45 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം വിജയ് ടീവി 15 കോടിക്കും സ്വന്തമാക്കി. ഓഡിയോ അവകാശം 2 കോടിക്കും, ഹിന്ദി പതിപ്പിന്റെ സാറ്റ്ലൈറ്റ് അവകാശം 10 കോടിക്കുമാണ് വിറ്റുപോയത്. അങ്ങനെ 72 കോടിയാണ് ചിത്രത്തിന്റെ മൊത്തം ബിസിനസ്‌. ധനുഷ് ഗാങ്സ്റ്റർ വേഷത്തിൽ ആണ് ഈ ചിത്രത്തിൽ എത്തുന്നത്.

ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമയിൽ മോളിവുഡിൽ നിന്നും ഐശ്വര്യ ലക്ഷ്മിയും, ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധനുഷിന്റെ നാല്പത്തമത്തെ ചിത്രമാണിത്. രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിന് ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടൻ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തമിഴിനൊപ്പം ചിത്രത്തിന്റെ ഹിന്ദി, തെലുഗ് പതിപ്പും ഇറങ്ങുന്നുണ്ട്. ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. സന്തോഷ്‌ നാരായണനാണ് സംഗീതം. ചായാഗ്രഹണം ശ്രേയസ് കൃഷ്ണ. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. വൈനോട്ട് സ്റ്റുഡിയോസും, റിലയൻസ് എന്റർടൈൻമെന്റസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന് സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത് ദിനേശ് സുബ്ബയ്യനാണ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും സ്റ്റിൽസും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നേരത്തെ, സിംബുവിന്റെ ‘ഈശ്വരൻ’ പ്രദർശിപ്പിക്കാൻ തിയറ്റർ ഉടമകൾ വിസമ്മതിച്ചിരുന്നു, ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ചയ്ക്ക് ശേഷം ചിത്രം ഇന്ത്യയ്ക്ക് പുറത്ത് ഒടിടിയിൽ പ്രദർശിപ്പിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം തിരുത്തി ചിത്രം പൊങ്കലിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു. അതുപോലെ, വിജയ്‌യുടെ ‘മാസ്റ്റർ’ ഒ ടി ടി യിൽ റിലീസ് ചെയ്തു, ചിത്രം തിയേറ്ററുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!