നമ്മൾ നടന്നവഴിയിലൂടെ തിരിഞ്ഞു നടന്നാൽ അവസാനം എത്തുന്നത് അമ്മയിലേയ്ക്കാണ്. ഉപ്പളം എന്ന ഹ്രസ്വചിത്രം, പലപ്പോഴും മറന്നു പോകുന്ന ആ വഴികളിലേക്ക് തിരിച്ചു നടക്കാൻ നമ്മളെ പ്രേരിപ്പിക്കും. ഉപ്പുപാടം എന്നാണ് ഉപ്പളം എന്ന വാക്കിന്റെ അർത്ഥം. അമ്മയുടെ വിയർപ്പിന്റെ ഉപ്പാണ് നമ്മുടെ ജീവിതമെന്ന് ചിത്രം ഓർമ്മപ്പെടുത്തുന്നു.

ചിത്രത്തിലെ നായകനായ ദാസിന് ഭക്ഷണത്തിലും വെള്ളത്തിലും എല്ലാം ഉപ്പ് രസം അനുഭവപ്പെടുന്നു. പ്രശ്നപരിഹാരത്തിനായി ദാസ്, സൈക്കോളജിസ്റ്റ് ഡോക്ടർ മൂർത്തിയെ കാണുന്നു. മാനസികപ്രശ്നത്തിന്റെ യഥാർത്ഥകാരണം ഡോക്ടർ മൂർത്തി കണ്ടെത്തുന്നതും അതിന്റെ തുടർച്ചയുമാണ് കഥാപശ്ചാത്തലം. സ്വാഭാവിക അഭിനയം കാഴ്ച്ച വെച്ച ചിത്രത്തിലെ അഭിനേതാക്കൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ദാസ് ആയി അഷ്റഫ് കിരാലൂരും ഡോക്ടർ മൂർത്തിയായി രാജേഷ് രാജുമാണ് അഭിനയിച്ചിരിക്കുന്നത്. അമ്മയായി എത്തുന്നത് സത്യ എസ്സ് നായർ ആണ്. കൂടാതെ, ഷനിൽ പള്ളിയിൽ, റിജോ ജോസ്, മനോജ് രാമപുരം, പഞ്ചമി പ്രാശാന്ത്, കിഷോർ ശ്രീകുമാർ, പ്രണവ് പ്രശാന്ത് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

ചിത്രം മനോഹരമായി അണിയിച്ചൊരുക്കിയ സംവിധായകൻ അനിൽ കെ സി, ‘ഏകാന്തം’ പോലെയുള്ള മികച്ച ഹ്രസ്വചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ്. അനിൽ കെ സി യുടെ അഞ്ചാമത്തെ ഹ്രസ്വചിത്രമാണ് ഉപ്പളം. റെജിയും രാജേഷും രജീഷും നേതൃത്വം നൽകുന്ന ട്രയാർസ് എന്റെർടെയിന്മെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടെയിന്മെന്റ്സ് യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്. രഘുനാഥ് പലേരി, മാനസ രാധാകൃഷ്ണൻ , ക്രിസ്സ് വേണുഗോപാൽ , ഡോ.സജീഷ് , റഷീദ് പാറയ്ക്കൽ , RJ സിന്ധു , ഡോ. സോണിയ മൽഹാർ , RJ ഫസ്‌ലു, ഇടക്കൊച്ചി സലിംകുമാർ തുടങ്ങിയവർ അവരുടെ ഫേസ്ബുക്ക്പേജിൽ ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്.

ജിനു ശ്രീമന്ദിരത്തിന്റെയാണ് കഥ. ഛായാഗ്രഹണം ധനീഷ് തെക്കേമാലി. സ്റ്റോറി കൺസൾട്ടന്റ്സ് ആയി അനൂപ് കുമ്പനാടും ലാൽജി കാട്ടിപ്പറമ്പനും പ്രവർത്തിച്ചു. രണദേവ് മറ്റത്തോളിയുടെ രചനക്ക് വി.പി. ചന്ദ്രൻ ഈണമിട്ട മനോഹരമായ ഗാനം ആലപിച്ചത് രജേഷ് മാധവ് ആണ് . പശ്ചാത്തലസംഗീതം രതീഷ് റോയ്. സിറാജ് തളിക്കുളം സഹസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ കിഷോർ ശ്രീകുമാറാണ്. ദേശീയ അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രമേളകളിൽ നിന്നും 27 അവാർഡുകൾ കരസ്ഥമാക്കിയ ‘ഉപ്പളം’, ഈ കെട്ട കാലത്ത് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!