33 വർഷമായി ഓസ്ട്രേലിയൻ ടീം പരാജയപ്പെടാത്ത ഒരു വേദിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രപരമായ ഒരു വിജയം നേടിയപ്പോൾ മോളിവുഡിലെ താരങ്ങളും ക്രിക്കറ്റ് ആരാധകരും ഇന്ത്യൻ ടീമിനെ പ്രശംസിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് വിജയ റൺസ് നേടിയ ഉടൻ തന്നെ താരങ്ങളായ ദുൽഖർ സൽമാൻ, നിവിൻപോളി, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ചുകൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

What an incredible performance!!! So proud of you Team India!! 🏆🙌 #AUSvIND

Posted by Nivin Pauly on Monday, January 18, 2021

2000- 01 ലെ ബോർഡർ – ഗവാസ്കർ പരമ്പരയിൽ ഓസീസിനെതിരായ ചരിത്രപരമായ വിജയത്തെക്കുറിച്ച് പരാമർശിച്ച പൃഥ്വിരാജ് ഇങ്ങനെ എഴുതി . ‘ഞാന്‍ കണ്ട ഏറ്റവും വലിയ പോരാട്ടം 2001 ഈഡന്‍ ഗാര്‍ഡന്‍സ് ആയിരിക്കാം. എന്നാല്‍ ഇത് ഒരു പരമ്പര മുഴുവനായി, ഇത് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പാടി നടക്കാനുള്ള ഒരു നാടോടി കഥയാണ്. ആസ്‌ട്രേലിയ നിങ്ങള്‍ നന്നായി കളിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തിയിരിക്കുന്നു’

പൃഥ്വിരാജിനെ ഈ പോസ്റ്റിന് രസകരമായ ഒരു കമന്റുമായി സുപ്രിയയും എത്തി ‘കാലത്ത് മുതല്‍ ടിവിക്ക് മുന്നിലാണല്ലോ ഇനിയെങ്കിലും അവിടെ നിന്ന് എണീറ്റൂടെ’ എന്നാണ് സുപ്രിയ കമന്റ് ചെയ്തിരിക്കുന്നത്.

Shattering a history of over three decades is no mean feat. Well done Team India. What a performance!! Keep it up👏👏 Indian Cricket Team #India #IndianCricketTeam #IndvsAus

Posted by Dulquer Salmaan on Monday, January 18, 2021

അതേസമയം ദുൽഖർ തന്നെ സോഷ്യൽ മീഡിയ പേജിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു ‘മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല.വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക’. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പേജിനെ താരം ടാഗ് ചെയ്തിട്ടുണ്ട്.

Congratulations!!! #TeamIndia!!! #bordergavaskartrophy

Posted by Manju Warrier on Tuesday, January 19, 2021

മഞ്ജു വാര്യർ, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളെല്ലാം ഇന്ത്യയുടെ റെക്കോർഡ് വിജയത്തിന്റെ ആവേശം പങ്കുവെച്ചിരുന്നു.

Epic !!! Congratulations Team India #INDvsAUS

Posted by Mohanlal on Tuesday, January 19, 2021

മൂന്ന് വിക്കറ്റിനാണ് ഓസീസിനെ സ്വന്തം മണ്ണില്‍ ഇന്ത്യ കീഴടക്കിയത്. വിജയത്തോടെ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍(91), അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര(56), ഋഷഭ് പന്ത് (89) എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!