ഏറെ കേൾക്കാറുള്ള ഒരു സിനിമാ ജോണറാണ് സോംബി സിനിമകൾ. അടുത്ത കാലത്തായി നിരവധി വാർത്തകൾ കണ്ടു വരുന്നുണ്ട്. തെലുങ്ക് ചിത്രം സോംബി റെഡ്ഡിയുടെ ട്രെയിലർ പുറത്തിറങ്ങി എന്നുള്ള വാർത്ത സിനിമാവർത്തകൾ.കോം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. അങ്ങിനെ ഒട്ടേറെ ഭാഷകളിൽ സോംബി സിനിമകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. 

എന്താണീ സോംബി?  സിനിമ വാർത്തകൾ പരിശോധിക്കുന്നു.

ഹെയ്തിയൻ ഐതിഹ്യമനുസരിച്ച് മന്ത്ര-തന്ത്രങ്ങളാൽ ജീവൻ വയ്ക്കപ്പെട്ട ശവമാണ് സൊംബി. സൊംബി ഇതിവൃത്തത്തെ ആസ്പദമാക്കി വിവിധ ഭാഷകളിലായി നിരവധി പുസ്തകങ്ങളും ചലച്ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.1929ൽ പ്രസിദ്ധീകരിച്ച വില്യം സീബ്രൂക്കിന്റെ മാജിക് ഐലൻഡ് എന്ന കൃതിയാണ് അമേരിക്കയിൽ സൊംബി സാഹിത്യത്തിന് തുടക്കം കുറിച്ചത്.ജോർജ് എ റൊമറോവിന്റെ നൈറ്റ് ഒവ് ദ ലിവിങ് ഡെഡ് ചലച്ചിത്ര പരമ്പരകൾ ലോകമാകമാനം വൻ വിജയം നേടി.

വിക്ടർ ഹാൽപെരിന്റെ വൈറ്റ് സോംബി 1932 ൽ പുറത്തിറങ്ങി, ഇത് ആദ്യത്തെ സോംബി ചിത്രമായി കണക്കാക്കപ്പെടുന്നു. 1930 കളുടെ അവസാനത്തിലും 1940 കളിലും ഐ വാക്ക്ഡ് വിത്ത് എ സോംബി (1943) ഉൾപ്പെടെ നിരവധി സോംബി സിനിമകൾ നിർമ്മിക്കപ്പെട്ടു.

2000 കളിൽ സൃഷ്ടിച്ച സോംബി സിനിമകളായ 28 ഡെയ്സ് ലെയർ,  House of the Dead, റെസിഡന്റ് ഈവിൾ ഫിലിമുകൾ, ഡോൺ ഓഫ് ദ ഡെഡ് റീമേക്ക് എന്നിവയിൽ സോമ്പികളെ അവതരിപ്പിച്ചിട്ടുണ്ട്, ഇത് പരമ്പരാഗതത്തേക്കാൾ കൂടുതൽ ചടുലവും, ദുഷിച്ചതും, ബുദ്ധിമാനും, ശക്തവുമാണ്. വേഗത്തിൽ പ്രവർത്തിക്കുന്ന ഈ പുതിയ സോമ്പികൾക്ക് വീഡിയോ ഗെയിമുകളിൽ നിന്ന് ഉത്ഭവമുണ്ട്, റെസിഡന്റ് ഈവിലിന്റെ ഓടുന്ന സോംബി നായ്ക്കളിൽ നിന്നും പ്രത്യേകിച്ച് House of the dead ഗെയിമിന്റെ മനുഷ്യ സോമ്പികളിൽ നിന്നും.

ജീനുകളിൽ വരുന്ന സ്ഥിരമായ മാറ്റങ്ങൾ അഥവാ ജീൻ മ്യൂട്ടേഷൻ മൂലം മനുഷ്യരിൽ വരുന്ന ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളാണ് സോമ്പികളെ സൃഷ്ടിക്കുന്നത് എന്നാണ് പ്രബലമായ വാദം. ആധുനിക വൈദ്യശാസ്ത്രം ജീൻ മ്യൂട്ടേഷനുകളെ സാധൂകരിക്കുന്നുണ്ടെങ്കിലും സോമ്പികൾ ഉണ്ടെന്ന് തരത്തിലുള്ള ഉറപ്പുകളൊന്നും നൽകുന്നില്ല.

എന്നാൽ ജീനുകളിലെ മ്യൂട്ടേഷൻ വഴി അല്ലാതെ മനുഷ്യരെ സോമ്പികളാക്കാൻ സാധിക്കുമെന്ന് 1983 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു നരസസ്യശാസ്ത്രജ്ഞൻ ആയ ഡേവിസ് പ്രസ്താവിക്കുകയുണ്ടായി. അതിനെ സാധൂകരിക്കുന്ന പഠനം അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. ഹെയ്തിയൻ രീതിയിൽ സോമ്പികളെ സൃഷ്ടിക്കാൻ അവർ തിരഞ്ഞെടുത്ത രീതിയെ അവലംബമാക്കി കൊണ്ടാണ് അദ്ദേഹം തന്റെ പഠനത്തെ ശരിവെക്കുന്നത്. ബാക്‌റ്റോറേ, ടെട്രോ ഡെക്ടസിൽ കെമിക്കലുകൾ ഒരു പ്രത്യേക അളവിൽ മിക്സ് ചെയ്ത് മൃതദേഹങ്ങളുടെ രക്തത്തിൽ കലർത്തുകയാണെങ്കിൽ മൃതദേഹങ്ങളെ നമുക്ക് ചലിപ്പിക്കാൻ കഴിയും. ടെട്രോ ഡെക്ടസിൽ എന്ന് പറയുന്നത് ബഫർ എന്നുള്ള ഒരു മത്സ്യത്തിൽ നിന്നും എടുക്കുന്നതാണ്. ടെട്രോ ഡെക്ടസിൽ എന്ന് പറയുന്നത് വലിയ രീതിയിലുള്ള ഒരു മയക്കുമരുന്നാണ്.

ആധുനിക കാലഘട്ടത്തിലും ഇതുപോലെ നമുക്ക് മൃതദേഹങ്ങളെ ചലിപ്പിക്കാൻ കഴിയും.അതിന് ശാസ്ത്രം പറയുന്നത് നാനോ ബോട്ടുകളെ ഉപയോഗിക്കാമെന്നതാണ്. നാനോ ബോട്ടുകൾ എന്നുവെച്ചാൽ വളരെയധികം ചെറിയ സൈസ് ഉള്ള റോബോട്ടുകൾ ആണ്. മില്ലിമീറ്ററുകൾ മാത്രം ആയിരിക്കും ഈ റോബോട്ടുകളുടെ വലുപ്പം.

സോംബി അല്ലെങ്കിൽ സോമ്പി (Zombie) എന്നത് ഒരു സാങ്കല്പിക മനുഷ്യാവസ്ഥയാണ്. ഒറിജിനൽ സോമ്പി വിഡിയോകൾ എന്ന വ്യാജേന ഒരുപാട് ഫേക്ക് വീഡിയോസ് പ്രചരിക്കുന്നുണ്ട്. എന്നാൽ സോമ്പി ഡ്രഗ് അഥവാ “ഫ്ലാക്ക” എന്ന ഒരു മയക്കുമരുന്ന് കുത്തിവെച്ച മനുഷ്യർ സോംബികളെ പോലെ പെരുമാറുമെന്നത് വാസ്തവമാണ്. ഇത് തികച്ചും മനുഷ്യ നിർമ്മിതമാണ്. Flakka അല്ലെങ്കിൽ ഫ്ലാക്ക എന്ന സോമ്പി മരുന്ന് നമുക്കിടയിൽ പടരാതെ സൂക്ഷിക്കുക.

സോംബി സിനിമകൾ സാധാരണയായി ഹൊറർ വിഭാഗത്തിൽ പെടുന്നു, ചിലത് ആക്ഷൻ, കോമഡി, സയൻസ് ഫിക്ഷൻ, ത്രില്ലർ അല്ലെങ്കിൽ റൊമാൻസ് പോലുള്ള മറ്റ് വിഭാഗങ്ങളിലേക്ക് കടക്കുന്നു. “സോംബി കോമഡി” അല്ലെങ്കിൽ “സോംബി അപ്പോക്കാലിപ്സ്” പോലുള്ള വ്യത്യസ്തമായ ഉപവിഭാഗങ്ങൾ വികസിച്ചു. സോംബികൾ പ്രേതങ്ങൾ, പിശാചുക്കൾ, മമ്മികൾ, ഫ്രാങ്കൻ‌സ്റ്റൈന്റെ രാക്ഷസന്മാർ അല്ലെങ്കിൽ വാമ്പയർമാർ എന്നിവരിൽ നിന്ന് വ്യത്യസ്തമാണ്, അതിനാൽ ഈ പട്ടികയിൽ ഈ തരത്തിലുള്ള മരണമില്ലാത്ത സിനിമകൾ ഉൾപ്പെടുന്നില്ല.


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!