ജനുവരി 11 മുതൽ തീയറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എടുത്തു മാറ്റി, 100% തീയറ്ററുകളിൽ ആളുകളെയും പ്രവേശിപ്പിക്കാമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

കോവിഡ് കേസുകൾ കുറഞ്ഞത് കണക്കിലെടുത്താണ് തീരുമാനം എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അൻപതു ശതമാനം പ്രവേശനം അനുവദിച്ചു കൊണ്ട് തീയറ്ററിൽ പ്രദർശനം തുടരുന്നത് കനത്ത നഷ്ടം ഉണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തിയേറ്റർ ഉടമകൾ നിരന്തരമായി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നഷ്ടത്തിലായ സിനിമാവ്യവസായത്തിനും വിജയ് ചിത്രമായ മാസ്റ്റർ റിലീസിനും ഇത് ഉണർവേകുമെന്നാണ് തീയറ്റർ ഉടമകളുടെ പ്രതികരണം. വിജയുടെ മാസ്റ്റർ ഈ മാസം 13 ന് തിയേറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ തീരുമാനം.

കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. നടൻ വിജയ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി കെ പഴനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തീയേറ്ററുകളിൽ 100% ആളുകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തോട് കൂടിയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വിജയ് തന്നെ വന്നു കണ്ടത് മാസ്റ്ററിനെ കുറിച്ച് സംസാരിക്കാൻ അല്ലായിരുന്നു എന്നും, തമിഴ് സിനിമ മേഖല പൂർണമായും പ്രതിസന്ധിയിലാണെന്നും ചലച്ചിത്രമേഖലയെ സഹായിക്കണമെന്നും, ഇതിനായുള്ള നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടു വയ്ക്കുകയും ചെയ്തെന്നു തമിഴ്നാട് മുഖ്യമന്ത്രി പറയുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!