പാലക്കാടിന്റ പശ്ചാത്തലത്തില്‍ ഒരു നര്‍ത്തകലാകാരന്റെ ജീവിതത്തെ വെള്ളിത്തിരയിലെത്തിക്കുന്ന തഥാ ഗതായുടെ ചിത്രീകരണം ജനുവരി ആറിന് ആരംഭിക്കും. പൂര്‍ണമായും നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ കഥകളിയുടെ ഭാവപരിണാത്തിനെ ഉള്‍ക്കൊള്ളിച്ച് ഒരുക്കുന്ന ഹ്രസ്വ ചിത്രം നവാഗതനായ ശ്രീജിത്ത് മാരിയല്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും പാലക്കാട് തേങ്കുറുശിയില്‍ ജനുവരി ആറിന് നടക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചലച്ചിത്ര താരങ്ങളായ നരേനും ഷൈന്‍ ടോം ചാക്കോയുമാണ് സോഷ്യല്‍ മീഡിയകളില്‍ റിലീസ് ചെയ്തത്.

കഥയും സംവിധാനവും ശ്രീജിത്ത് മാരിയല്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മാധ്യമ പ്രവര്‍ത്തകനായ ലിജിന്‍ കെ. ആപ്പന്‍ എഴുതുന്നു. ഒരു ബയോഫിക്ഷന്‍ ഡ്രാമ മൂവിയായി തഥാ ഗതാ ഒരുക്കുന്നത്. ഒരു നര്‍ത്തകന്റെ കലാജീവിതത്തിലെ വളര്‍ച്ചയും ഒപ്പം വ്യക്തി ജീവിതത്തിലെ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീജിത്തിന്റെ കലാജീവിതത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ യഥാഹസ്ത തഥോ മനവ എന്ന ഡോക്യുമെന്ററിയെ ആസ്പദമാക്കിയാണ് ചിത്രം വികസിക്കുന്നിത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണിപ്പോള്‍.

നൃത്ത, കഥകളി മേഖലയിലെ പ്രതിഭകളാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്. മിനിസ്‌ക്രീന്‍ താരങ്ങളായ സൗപര്‍ണിക സുബാഷ്, ഗൗരി പ്രകാശ്, പ്രിയ മേനോന്‍, ക്ലാസിക്കല്‍ ഡാന്‍സറായ ഡോ. രേഖ രൗജു തുടങ്ങിയവരും ചിത്രത്തിനു ആശംസകളുമായെത്തിയിട്ടുണ്ട്. കാമറക്കു മുന്നിലും പിന്നിലും നവാഗതരായ നിരവധിപേരെ അണി നിരത്തുന്ന ചിത്രം പാലക്കാട്ടെ പ്രശസ്ത നൃത്തവിദ്യാലയമായ ശ്രീ കലാക്ഷേത്രയുടെ പേരിലുള്ള ബാനറിലാണ് ഒരുക്കുന്നത്. ഒരുപറ്റം നവാഗതര്‍ ഭാഗമാകുന്ന ചിത്രത്തിനു മുരളീകാന്ത് കലാസംവിധാനവും സാരംഗ്, കണ്ണന്‍ ആബ്രോസ് എന്നിവര്‍ സംഗീതവും ഒരുക്കുന്നു. തേങ്കുറിശി, ആലത്തൂര്‍ എന്നിവിടങ്ങള്‍ക്കു പുറമേ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!