ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’. ദുൽഖർ സൽമാനെയും ശോഭിത ധൂലിപാലയെയും ഉൾക്കൊള്ളുന്ന പോസ്റ്റർ പങ്കിട്ടാണ് തന്റെ ആരാധകർക്ക് അദ്ദേഹം പുതുവത്സര ആശംസകൾ നേർന്നത്. ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കുപ്രസിദ്ധ ക്രിമിനൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ വേഷമിടുന്നത്.

കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ആയ സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് സിനിമയുടെ പ്രേമേയം. ദുൽഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ഈ സിനിമ ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും യുഎഇയിലുംമായാണ് ചിത്രീകരിച്ചത്. നടൻ ഇന്ദ്രജിത്ത് സുകുമാരൻ ഒരു പോലീസുകാരന്റെ പ്രധാനവേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രമാണ്.

താരപുത്രന്റെ തുടക്ക സിനിമ എന്ന രീതിയിൽ മലയാള സിനിമാ ലോകം മുഴുവൻ ആകാംക്ഷയോടെ നോക്കിയ ഒരു സിനിമയായിരുന്നു ‘സെക്കൻഡ് ഷോ’. ആരാധകരെ നിരാശപ്പെടുത്താതെ സിനിമ നല്ല അഭിപ്രായം നേടിയെടുക്കുകയും ബോക്സ് ഓഫീസിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. അതിനുശേഷം വീണ്ടും ദുൽഖറുമായി സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഒന്നിക്കുന്ന ചലച്ചിത്രമാണ് ‘കുറുപ്പ്’ എന്നതുകൊണ്ട് തന്നെ ഈ സിനിമയെ വളരെ പ്രതീക്ഷയോടുകൂടിയാണ് ആളുകൾ നോക്കിക്കാണുന്നത്. ദുബായിലും മറ്റും ഷൂട്ടിംഗ് പൂർത്തിയാക്കുന്ന സമയത്ത് ‘കുറുപ്പ്’ വലിയ ചർച്ചകളിൽ ഇടംകണ്ടിരുന്നു. കെ എസ് അരവിന്ദും ഡാനിയേൽ സായൂജ് നായരും ചേർന്നാണ് കുറുപ്പിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം. എം സ്റ്റാർ എന്റർടൈൻമെന്റെിനൊപ്പം ദുൽഖർ സൽമാന്റെ നിർമാണക്കമ്പനിയായ വെൽഫയർ ഫിലിസിന്റെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം തിയേറ്റർ റിലീസിനു തയ്യാറെടുക്കുകയാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!