എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനുതാഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. സന്തോഷിന് ഉണ്ണി മുകുന്ദൻ മറുപടി നൽകുകകൂടി ചെയ്തതോടെ സംഭവം വിവാദമായി. ‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി പങ്കുവച്ച പോസ്റ്റിന് താഴെ സന്തോഷിന്റെ കമന്റ്. ഇതിനെ തുണച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ഒടുടുവിൽ മറുപടിയുമായി ഉണ്ണി തന്നെ രംഗത്തെത്തി.
‘ചേട്ടാ, നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന് മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ..’ ഉണ്ണി കുറിച്ചു. വിക്രമാദിത്യൻ എന്ന സിനിമയിൽ ഉണ്ണിയും സന്തോഷും വേഷമിട്ടിരുന്നു. നിരവധി ആരാധകരാണ് ഇതിനോട് കമൻ്റുകളിലൂടെ വിമർശനങ്ങൾ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ സന്തോഷ് കമൻ്റ് ഡിലീറ്റ് ചെയ്തതായും തെരഞ്ഞെടുപ്പ് സമയത്ത് മാസ്ക് പോലും ഉപയോഗിക്കാതെ പ്രചാരണത്തിനിറങ്ങിയ വ്യക്തിയാണോ ഇപ്പോൾ കൊറോണ മൂലം ആകുലപ്പെടുന്നത് എന്നടക്കമുള്ള പല ചോദ്യങ്ങളും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മേപ്പടിയാനാണ് ഉണ്ണി മുകുന്ദൻ്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഭ്രമം ആണ് ഉണ്ണി അഭിനയിച്ച് പൂർത്തിയാക്കിയിരിക്കുന്ന ചിത്രം. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടേതായി തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന മേപ്പടിയാൻ എന്ന ചിത്രത്തിനായി ശരീരഭാരം ഗണ്യമായി വർധിപ്പിച്ച താരം ഇപ്പോഴിതാ സിക്സ്പാക്ക് ബോഡിയാക്കി മാറ്റുകയാണ്. ഇതിൻ്റെ ഓരോ ഘട്ടങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480