മിന്നല്‍ മുരളി സിനിമയുടെ ജോലികള്‍ക്കിടെ ബേസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബേസിലിന് ആശംസ നേര്‍ന്ന് ടൊവിനോ എത്തിയത്. തലയിലൊരു കസേരയും ചുമന്നുനടക്കുന്ന ബേസിലിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ബേസിലിന്‌റെ രസകരമായ വീഡിയോസ് മുന്‍പും ടൊവിനോ തന്‌റെ പേജുകളില്‍ പങ്കുവെച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും.

ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് സിനിമയിലെത്തിയ താരം സഹസംവിധായകനായിട്ടാണ് ബേസില്‍ ജോസഫ് തുടങ്ങിയത്. പിന്നീട് കുഞ്ഞിരാമായണം എന്ന വിജയ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയായിരുന്നു. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ് തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധായകന്‌റെ കരിയറില്‍ വഴിത്തിരിവായി.

തുടര്‍ന്ന് രണ്ടാമതായി സംവിധാനം ചെയ്ത ഗോദയും ബേസിലിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവിനോ തോമസും വാമിഖ ഗബ്ബിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഒരു എന്റര്‍ടെയ്‌നറായി പ്രേക്ഷക പ്രശംസ നേടി. കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും പിന്നാലെ മിന്നല്‍ മുരളി എന്ന തന്‌റെ മൂന്നാമത്തെ ചിത്രം ഒരുക്കുന്നതിന്‌റെ തിരക്കുകളിലാണ് ബേസില്‍. ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സംവിധാനത്തിന് പുറമെ അഭിനേതാവായും ബേസില്‍ മലയാളത്തില്‍ സജീവമാണ്. ഫഹദ് ഫാസില്‍ ചിത്രം ജോജിയാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ വൈദികന്‌റെ റോളില്‍ ശ്രദ്ധേയ പ്രകടനം നടന്‍ കാഴ്ചവെച്ചിരുന്നു. സഹനടനായുളള വേഷങ്ങളിലാണ് ബേസില്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. യുവതാര സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ നടന്‍ മുന്‍പ് അഭിനയിച്ചിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!