മോഹൻലാലും പ്രിയദര്‍ശനും ഒരുമിച്ച ഒട്ടനവധി സിനിമകളുണ്ട്. ബോയിങ് ബോയിങ്, ചിത്രം, അക്കരെ അക്കരെ അക്കരെ, കിലുക്കം, മിന്നാരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പൂച്ചയ്‍ക്കൊരു മൂക്കുത്തി, തേന്മാവിൻ കൊമ്പത്ത്, വന്ദനം, കാലാപാനി തുടങ്ങി ഏറ്റവും ഒടുവിൽ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയിൽ വരെ ആ കൂട്ടുകെട്ട് വന്ന് നിൽക്കുന്നു. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ടിനെക്കുറിച്ചാണ് ആരാധകരുടെ ഇടയിൽ ചർച്ച. മോഹൻലാലിനെ നായകനാക്കി ഒരു സ്പോർട്സ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പ്രിയദർശൻ ഈ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ഫിസിക്കൽ ട്രെയ്നിം​ഗിനിടെ പകർത്തിയ തന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലമായി ഒരു ഫുട്ബോളറുടെ ചിത്രവും കാണാം. Please like Facebook Page for updates

ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. അടുത്ത ഒരു വർഷത്തേക്ക് മോഹൻലാലിന്‍റെ ബോക്സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെ നിയമിച്ചിരുന്നു. പ്രേംനാഥ് തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു.

കട്ടത്താടി വളർത്തി ശരീര ഭാരം കുറച്ച് കുറച്ച് മെലിഞ്ഞാണ് അടുത്തിടെയായി മോഹൻലാലിനെ കാണാനാകുന്നത്. ഇത് സ്പോർട്സ് സിനിമയ്ക്കായുള്ള മുന്നൊരുക്കമാണെന്നാണ് മനസ്സിലാക്കാനാവുന്നത്. അതോടൊപ്പം ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ സിനിമാ വാർത്തകൾക്കും വിവരങ്ങൾക്കും ജോയിൻ ചെയ്യുക

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂ‍ർ തന്നെയായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുക എന്നും പ്രിയദർശൻ വ്യക്തമാക്കിയിട്ടുമുണ്ട്. മരക്കാർ നിർമ്മിച്ചതും ആശിർവാദ് സിനിമാസ് തന്നെയായിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!