കേരളത്തിലും തമിഴ് നാട്ടിലും അസമിലും ബംഗാളിലും പുതുച്ചേരിയിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. സിനിമാ താരങ്ങള്‍ മുതൽ പലരും ഇന്ന് രാവിലെ മുതൽ വോട്ട് കുത്താൻ ബൂത്തുകളിലെത്തുകയുണ്ടായി. രജിനികാന്ത്, കമൽഹാസൻ, വിജയ്, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കർ, ശാലിനി, ഗായിക സയനോര, സിതാര കൃഷ്ണകുമാർ, നീരജ് മാധവൻ, രശ്മി സോമൻ, കൃഷ്ണകുമാറും കുടുംബവും തുടങ്ങി നിരവധി താരങ്ങള്‍ വോട്ടുചെയ്യാനായെത്തിയ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലാണ്.

സൈക്കിൾ ചവിട്ടിയാണ് ദളപതി വിജയ് പോളിങ് ബൂത്തിലേക്ക് എത്തിയത്. ചൈന്നെ നീലൻകരൈയിലെ ബൂത്തിലാണ് വിജയ് വോട്ടുചെയ്യാനായെത്തിയത്. ഇന്ധനവിലയിൽ പ്രതിഷേധിച്ചാണ് താരം സൈക്കിളിൽ എത്തി കേന്ദ്രത്തിനെതിരെ നിലപാട് വ്യക്തമാക്കിയതെന്നാണ് ആരാധകരുള്‍പ്പെടെയുള്ളവര്‍ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

അദ്ദേഹം നിശ്ശബ്‍ദനായി തന്‍റെ രാഷ്ട്രീയം വ്യക്തമാക്കി എന്നും പലരും പറഞ്ഞിരിക്കുകയാണ്. മാസ്കണിഞ്ഞ് സൈക്കിളിൽ നിന്നും വീട്ടിൽ നിന്നിറങ്ങിയ വിജയ്‍യുടെ പിന്നാലെ അദ്ദേഹത്തിന്‍റെ ആരാധകരും അനുഗമിച്ചിരുന്നു. ഇതോടെ പോലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയുണ്ടായത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

വോട്ടു ചെയ്ത ശേഷം വിരലുകളുടെ ചിത്രമാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വോട്ടിങ് ഡേ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മാസ്കണിഞ്ഞാണ് പോളിങ് ബൂത്തിൽ നടൻ നീരജ് എത്തിയത്. വോട്ടു കുത്തിയ ശേഷം മഷി വരച്ച ചൂണ്ടുവിരൽ ഉയർത്തിയുള്ള ചിത്രം നീരജ് പങ്കുവെച്ചിട്ടുമുണ്ട്. നിരവധി താരങ്ങളാണ് രാവിലെ തന്നെ വോട്ടു കുത്താനായി ബൂത്തിലെത്തിയട്ടുള്ളത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!