ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. രമേഷ് പിഷാരടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സിനിമക്കുള്ളിലെ സിനിമാകഥ പറയുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്.

വീട്ടിൽ പാസ്പോർട്ട് വെരിഫിക്കേഷന് വരുന്ന പൊലീസുകാരുടെ മുന്നിൽ സർവഗുണ സമ്പന്നനായ സജിമോൻ എത്തുകയാണ്. ശാന്തൻ, സൽസ്വഭാവി സർവോപരി ചുറുചുറുക്കുമുള്ള മകൻ എന്നാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്ന വിശേഷണം. കെ.പി.എ.സി. ലളിതയാണ് അമ്മയുടെ വേഷം ചെയ്യുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ചിത്രത്തിന്റെ രണ്ട് ടീസറുകൾ റിലീസ് ചെയ്തിരുന്നു. ഈ മാസം 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ മാസം നാലാം തിയതി ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. തിയേറ്റര്‍ പ്രതിസന്ധികളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സെക്കന്ഡ് ഷോയ്ക്ക് അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്. മാർച്ച് 19ന് ചിത്രം റിലീസ് ചെയ്യും.

കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ സിനിമയിൽ പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് ഇതിൽ നടൻ സിദ്ധിഖ് അവതരിപ്പിക്കുന്നത്. മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥയാകും ചിത്രം പറയുക. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!