മലയാളസിനിമയുടെ ഹിറ്റ് സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന സിനിമകളിലൊന്നാണ് ദൃശ്യം. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിൻറെ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം ആദ്യഭാഗം മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്തപ്പോൾ ദൃശ്യം രണ്ടാം ഭാഗവും റീമേക്കിൻ്റെ പാതയിലാണ്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പിൻ്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഷൂട്ടിങ് സെറ്റിലേക്ക് പോകുന്നതായി അറിയിച്ച് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച എസ്തർ അനിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകാണ് സംവിധായകനായ ജീത്തു ജോസഫ്.

ഈ ചിത്രത്തിലെ നായകനായെത്തുന്നത് വെങ്കടേഷ് ദഗുബാട്ടിയാണ്. എസ്തർ അനിലിനെ കൂടാതെ ചിത്രത്തിൽ മീന, നദിയ മൊയ്തു, കൃതിക ജയകുമാർ, നരേഷ്, കാശി വിശ്വനാഥ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിൽ സമ്പത്താണ് ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂർ തന്നെയാണ് നിർമ്മിക്കുന്നത്. മീന തെലുങ്കിലെത്തുമ്പോൾ ജ്യോതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാംബാബു എന്നാണ് കേന്ദ്ര കഥാപാത്രത്തിൻ്റെ പേര്. മക്കളുടെ പേരിൽ മാറ്റമില്ല. തെലുങ്ക് പതിപ്പിന്റെയും ഷൂട്ടിങ് സ്പോട്ട് തൊടുപുഴ തന്നെയാണ്.

20 ദിവസം മുൻപ് തന്നെ ചിത്രത്തിന്റെ ഇൻഡോർ ചിത്രീകരണങ്ങൾ ഹൈദരാബാദിൽ വെച്ച് തുടങ്ങിയിരുന്നു. തമിഴ്, കന്നഡ ചിത്രങ്ങളും തൊടുപുഴയിൽ തന്നെ ഷൂട്ട് ചെയ്യാൻ പ്ലാനിടുന്നതായാണ് വിവരം. ആശാ ശരത് അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷത്തിൽ തെലുങ്ക് പതിപ്പിൽ എത്തുന്നത് നദിയാ മൊയ്തുവാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സും രാജ്‍കുമാര്‍ തിയറ്റേഴ്സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ മാസം 19നായിരുന്നു ചിത്രം റിലീസിനെത്തിയത്. അന്ന് തന്നെ ചിത്രത്തിൻ്റെ ബഹുഭാഷാ പതിപ്പുകളെ പറ്റിയുള്ള സാധ്യതകളെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഉടൻ തന്നെ തെലുങ്ക് പതിപ്പിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!