ഓപ്പറേഷൻ ജാവ’യുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലും തമിഴ് റോക്കേഴ്സിലും പ്രചരിപ്പിക്കുന്നവർക്കെതിരെ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ തരുൺ മൂര്‍ത്തി. ചിലര്‍ ചെറിയ കുട്ടികളെ ഉപയോഗിച്ച് സിനിമകളുടെ വ്യാജ പകർപ്പുകൾ ഏതു വിധേന ട്രെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്യാമെന്നുള്‍പ്പെടെ യൂട്യൂബിൽ വീഡിയോ ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്. ഇത്തരം യുട്യൂബ് ചാനലുകളുടെ സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചാണ് തരുൺ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

”ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!! മൂന്നു ദിവസം മുൻപ് ഒരു മലയാളി 10 വയസ്സുകാരന്‍റെ വ്ളോഗ് പോലെ ഒരു വീഡിയോ ആണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്. ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു ആ പയ്യൻ നിന്ന് വിവരിക്കുന്നു, ആരോ വലിയ അണ്ണന്മാർ ഷൂട്ട്‌ ചെയുന്നതാണ്, അവർ തന്നെയാകണം യൂട്യൂബിൽ അപ്‌ലോഡ് ചെയുന്നതും. കണ്ടപ്പോ ഒരു ഒരു തരം ഞെട്ടൽ ആയിരുന്നു. 10 വയസ് കാരൻ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി ഞങ്ങൾ അത് യൂട്യൂബിൽ റിപ്പോർട്ട്‌ ചെയ്തു നീക്കി. പക്ഷെ ഇന്ന് വീണ്ടും മറ്റൊരു പത്തു വയസുകാരൻ യൂട്യൂബിൽ ഓപ്പറേഷൻ ജാവ ടെലെഗ്രാമിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു വ്ളോഗ് ചെയ്തിരിക്കുന്നു. ഇത് എന്ത് തരം വ്യവസായമാണ്?

ടെലെഗ്രാമിൽ പടം വന്നു,റോക്കേർസിൽ പടം വന്നു എന്നൊക്കെ പറഞ്ഞു എനിക്ക് സിനിമ സ്നേഹികൾ മെസ്സേജുകൾ അയക്കാറുണ്ട്, അപ്പോ തന്നെ നമ്മൾ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യുന്നുമുണ്ട്! എന്‍റെ അപേക്ഷ ഇതാണ്. ഈ മോശം പ്രിന്‍റ് കാണാൻ വേണ്ടി നിങ്ങൾ ഈ വിലപ്പെട്ട എംബിയും സമയവും കളയല്ലേ. ജാവ ഒടിടിയിലും ചാനലുകളിലും വരുന്നുണ്ട്. തീയേറ്ററിൽ വന്ന് കാണണം എന്ന് ഞങ്ങൾ വാശി പിടിക്കുന്നില്ല. വാശി പിടിച്ചിട്ട് ഈ സാഹചര്യത്തിൽ കാര്യവും ഇല്ല, ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്, നിങ്ങൾ ഓരോ ആളുകൾ കാണുന്നില്ല എന്ന് വിചാരിക്കുന്നിടത് തിരുന്ന പ്രശ്‌നമേ ഉള്ളു ഇത്.

ഇപ്പോഴും ടെലെഗ്രാമിൽ നിന്നും പടം കണ്ട് അഭിപ്രായങ്ങൾ വിളിച്ചു പറയുന്ന ആളുകൾ ഉള്ള നാട് ആണ്. ലാസ്റ്റ് ദിവസവും വാ തോരാതെ അഭിപ്രായങ്ങൾ പറഞ്ഞ ആളോട് എവിടെയാ കണ്ടത് എന്ന് ചോദിച്ചപ്പോ ടെലെഗ്രാമിൽ എന്ന് ഒരു ഉളുപ്പും ഇല്ലാതെ തഗ് അടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.

സിനിമ വ്യവസായത്തിന്‍റെ കണക്കും നഷ്ടവും ലാഭവും ഒന്നും പറയുന്നില്ല, പറഞ്ഞാൽ അത് ആർക്കും മനസിലാക്കുകയും ഇല്ല..പക്ഷെ ജാവയുടെ ക്രീയേറ്റീവ് ഹെഡ് എന്ന നിലയിൽ ജാവയുടെ തീയേറ്റർ പ്രിന്‍റ് കാണാൻ നിങ്ങൾ തീരുമാനിക്കുന്ന ഇടത്താണ് എന്‍റെ സങ്കടം. അങ്ങനെ നിങ്ങൾ ജാവ കാണരുത്, കണ്ടില്ല എങ്കിൽ കണ്ടില്ലന്നെ ഉള്ളു,ഒരു സങ്കടവും ഇല്ല കണ്ടില്ല എങ്കിൽ അത് പോലെ. ദയവ് ചെയ്ത് ചെയുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പൊലുള്ള ക്രൈമുകളിൽ ഉപയോഗിക്കരുത്. ഇതൊക്കെ തന്നെ സംസാരിക്കുന്ന ഒരു സിനിമ ചെയ്ത സംവിധായകൻ”, എന്ന് തരുൺ മൂർത്തി കുറിച്ചിരിക്കുകയാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!