നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ച ട്വന്റി ട്വന്റി മൂന്ന് മുന്നണികൾക്കും എറണാകുളത്ത് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ കിറ്റക്സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാ ട്വന്‍റി-ട്വന്‍റിക്ക് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നടനും തിരക്കഥകൃത്തുമായ ശ്രിനിവാസൻ കൂട്ടയ്മയെ പ്രശംസിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി ട്വന്റിക്ക് പിന്തുണയുമായി എത്തി. കൂട്ടായ്മയുടെ ഉപദേശക സമിതി അംഗമായി അദ്ദേഹം പ്രവർത്തിക്കും. സംവിധായകൻ സിദ്ധിഖും ഉപദേശക സമിതിയുടെ ഭാഗമാകും.

ട്വന്‍റി 20 യുടെ ഭാഗമാകാന്‍ കൂടുതല്‍ പ്രമുഖര്‍ ഉണ്ടാകുമെന്നാണ് സൂചന. എറണാകുളത്ത് 14 മണ്ഡലങ്ങളിലും മത്സരിക്കുന്ന ട്വന്റി ട്വന്റി കുന്നത്തുനാട് മണ്ഡലത്തിൽ സുനിശ്ചിത വിജയം പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിന്റെ ഭാഗമായ അഞ്ചോളം പഞ്ചായത്തുകളിൽ കൂട്ടായ്മ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20 സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചു. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിൻ്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശൻ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.

നേരത്തെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലായിരുന്നു ട്വന്റി ട്വന്റി മത്സരിച്ചിരുന്നത്. 2013 ലാണ് അന്ന കിറ്റക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകൃതമാകുന്നത്.

സിനിമാക്കാരെ സ്ഥാനാർഥികളക്കാനാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ തിരക്ക്. യുഡിഎഫ് സ്ഥാനാർഥികളായി രമേശ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും എത്തുമെന്ന് തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. പി കൃഷ്ണകുമാർ കുറച്ചു മാസങ്ങൾക്കു മുമ്പ് ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന് ഇറങ്ങാൻ 100% തയ്യാറാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. അറിയപ്പെടുന്ന ഒരു കലാകാരൻ സ്ഥാനാർത്ഥി ആകുമ്പോൾ പ്രചരണത്തിനിറങ്ങും പത്ത് പേരിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നടൻ ദേവൻ തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചത്. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നവ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചപ്പോൾ ദേവൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തന്റെ പാർട്ടിയെ ബിജെപിയിൽ ഏൽപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!