സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ‘ഗംഗുഭായ് കത്തിയവാഡി’ യുടെ ടീസർ പുറത്തിറക്കി. സംവിധായകന്റെ അമ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ടീസർ റിലീസ് ചെയ്തത്.

മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.മാഫിയ ക്വീൻസ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമൺ ഫ്രം ദ ഗ്യാങ്ലാൻഡ്സ് എന്ന പേരിൽ ഹുസൈൻ സെയ്ദി, ജെയിൻ ബോർഗസ് എന്നിവർ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.

ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി എന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം.സഞ്ജയ് ലീല ബൻസാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നതും. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ.ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും അതിഥി വേഷത്തിലെത്തുന്നു. ജൂലൈ മുപ്പതിനാണ് റിലീസ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!