മലയാളത്തിൽ ഏറ്റവും കൂടുതൽ നവാഗത സംവിധായകർക്ക് അവസരം നൽകിയിട്ടുള്ള നടന്മാരിൽ പ്രധാനിയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രമായ ദി പ്രീസ്റ്റ് സംവിധായകൻ ജോഫിൻ ഡി ജോണിന്റെയും അരങ്ങേറ്റ ചിത്രമാണിത്. സംവിധായകർ ലാൽ ജോസ്, അൻവർ റഷീദ്, അമൽ നീരദ്, ആഷിക് അബു എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടേയും അരങ്ങേറ്റ ചിത്രം മമ്മൂട്ടിക്കൊപ്പം ആയിരുന്നു.ജോഫിനും ‘ദി പ്രീസ്റ്റിനും’ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു കൊണ്ട് ആശംസകളുമായി എത്തിയിരിക്കുകയാണ് ‘ഒരു മറവത്തൂര്‍ കനവി’ലൂടെ മമ്മൂട്ടിക്കൊപ്പം കരിയര്‍ ആരംഭിച്ച ലാല്‍ജോസ്.

മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്‍റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചിടത്താണ് എന്‍റെ ജീവിതത്തിന്‍റെ റൂട്ട് മാറുന്നത്. എന്നെപ്പോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുമ്പിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉളളിൽ മുഴങ്ങിയ പ്രാർത്ഥനകൾ. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു. പ്രിയ ജോഫിൻ, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ ,ഇതാ ദി പ്രീസ്റ്റിന്റെ പോസ്റ്റർ……” എന്നാണ് ലാൽ ജോസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മെഗാസ്റ്റാർ മമ്മൂട്ടിമായുള്ള ആദ്യത്തെ സിനിമയാണിത്.നിഖില വിമൽ,സാനിയ അയ്യപ്പൻ, കൈതി ഫ്രെയിം ആർട്ടിസ്റ്റ് ബേബി മോണി, ജഗദീഷ്, രമേശ് പിഷാരടി, മധുപാൽ, ദിനേശ് പണിക്കർ, ശിവദാസ് കണ്ണൂർ, നസീർ സംക്രാന്തി, ടോണി ലൂക്ക്, അമേയ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ്. ചായാഗ്രഹണം അഖിൽ ജോർജ്. സംഗീതം രാഹുൽ രാജ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട നിഗൂഢതകൾ നിറഞ്ഞ ടീസറും ഗാനവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.മാര്‍ച്ച് 4ന് ചിത്രം തിയറ്ററുകളിലെത്തും.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!