എഫ് എഫ് കെയുടെ കൊച്ചിയിലെ ആദ്യ ദിനമായ ഇന്നലെ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചലച്ചിത്രത്തിലെ പ്രദർശനത്തിനൊടുവിൽ സിനിമ കണ്ട് ഒന്നടങ്കം കയ്യടിക്കുന്ന പ്രേക്ഷകർക്കിടയിൽ നിന്ന് ആൽബിൻ ആന്റണി എന്ന പ്രമുഖ നിർമ്മാതാവ് സംവിധായകനോട് ചോദിച്ച ചോദ്യം ഇതാണ് “ഈ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇതിന്റെ കേരളത്തിലെ വിതരണാവകാശം എനിക്ക് നൽകാമോ കൂടാതെ എന്റെ അടുത്ത സിനിമയ്ക്ക് താങ്കൾ സംവിധാനം നിർവഹിക്കാമോ”.

ഫിലിംഫെസ്റ്റിവലിൽ മുഖ്യധാരാ സിനിമക്കാർ ഫെസ്റ്റിവൽ ചിത്രങ്ങൾ ഏറ്റെടുക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ ഫെസ്റ്റിവലിൽ ഇതാദ്യമായിട്ടാണ് സംഭവിക്കുന്നത്.തന്റെ സിനിമയ്ക്ക് ഒരു പുതിയ വിതരണക്കാരൻ ഉണ്ടാവുക സിനിമ പ്രമുഖ തിയേറ്ററുകളിൽ റിലീസ് ചെയ്യപെടും എന്ന് പറയുക അടുത്ത സിനിമയിൽ അവസരം നൽകികൊണ്ട് ഒരു നിർമ്മാതാവ് വരുക ഇതിൽപരം ഒരു സന്തോഷം ഒരു സംവിധായകന് ലഭിക്കുമോ? ഇന്നലെ 12:30ന് കൊച്ചിയിലെ സവിതാ തീയറ്ററിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത്

സെന്ന ഹെഗ്‌ഡ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചർച്ച ചെയ്യുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരു പിടി പുതുമുഖങ്ങൾ അണിനിരന്നിരിക്കുന്ന ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ഈ ചലച്ചിത്രം ഒരുപോലെ തന്നെ നിരൂപക പ്രശംസയും പൊതുജന ശ്രദ്ധയും നേടിക്കൊണ്ട് ചർച്ചകളിൽ നിറയുകയാണ്.മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന സബ്ക്യാപ്ഷനോട്‌കൂടി ഇറങ്ങിയ ഈ ചിത്രം കന്നടയിലെ ഹിറ്റ് നിർമ്മാതാക്കളായ പുഷ്കർ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന മലയാളചലച്ചിത്രം കൂടിയാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!