മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരം ഇറങ്ങിയിട്ട് 5 വർഷം പിന്നിടുകയാണ്. 2016 ഫെബ്രുവരി 6നാണ് മഹേഷിന്റെ പ്രതികാരം തിയറ്ററുകളിലെത്തുന്നത്. മികച്ച പ്രദർശനവിജയം നേടിയ ഈ ചിത്രത്തിന് 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏതാനും ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. ഭാവന സ്റ്റുഡിയോ എന്ന ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവർത്തകർ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇന്നും തങ്ങിനില്‍ക്കുന്നതാണ്. ചിത്രത്തിലെ മഹേഷും വിന്‍സെന്‍റ് ഭാവനയും ജിംസിയും ബേബിചേട്ടനും ക്രിസ്പിനുമൊക്കെ ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ നായർ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ. മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്.

2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രദർശനവിജയം നേടി. സൗബിൻ സാഹിർ, കെ.എൽ ആന്റണി, അലൻസിയർ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിമിർ എന്ന പേരിൽ തമിഴിലും ഉമ മഹേശ്വര ഉഗ്ര രൂപസ്യ എന്ന പേരിൽ തെലുഗിലേക്കും റീമേക്ക് ചെയ്തിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!