റോക്കിങ് സ്റ്റാർ യാഷിന്റെ ബി​ഗ് ബജറ്റ് ചിത്രം കെജിഎഫ് ടുവിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും സോഷ്യൽമീഡിയയിൽ വലിയ ആവേശമാണ് ഉയർത്തിയത്. കൊവിഡ് മൂലമാണ് 2018ൽ ഇറങ്ങിയ ആദ്യ ഭാ​ഗത്തിന് ശേഷം ചിത്രം ഇത്രയും നീണ്ടുപോയത്. 2021 ജൂലൈ 16ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ഏറ്റവും ഒടുവിൽ അണിയറക്കാർ അറിയിച്ചത്. അഞ്ച് മാസത്തിലേറെയുണ്ട് ആ ദിവസത്തിലേക്ക്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ദിനത്തിൽ ദേശീയ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരിക്കുകയാണ് ആരാധകര്‍.

ഇത് കേവലം ഒരു സിനിമ മാത്രമല്ല, ഞങ്ങളുടെ വികാരമാണ്. ഞങ്ങളുടെ വികാരം മനസ്സിലാക്കണം. കെജിഎഫ് 2 റിലീസ് ദിനമായ ജൂലൈ 16ന് ദേശീയ അവധി പ്രഖ്യാപിക്കണമെന്നാണ് കത്തിൽ ആരാധകര്‍ കുറിച്ചിരിക്കുന്നത്. ഈ കത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. അതെസമയം ഇത്തരം വിചിത്രമായ ആവശ്യത്തെ പരിഹസിച്ചും എതിർത്തും നിരവധി പേരെത്തിയിട്ടുണ്ട്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു കെജിഎഫ് 2. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയായി പുറത്തിറങ്ങിയ കെജിഎഫ് ഏറെ സിനിമാ പ്രേമികളെ ആകര്‍ഷിച്ചിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തിലെ തീയേറ്ററുകളിൽ സിനിമ എത്തിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ടീസറുകളും ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയ വലിയരീതിയിൽ ഏറ്റെടുത്തിരുന്നു. കെജിഎഫ് ഒന്നാം ഭാഗത്തിന് ശേഷം നായകനായ യാഷിന്‍റെ താരമൂല്യം ഏറെ ഉയര്‍ന്നിരുന്നു. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ വില്ലൻ വേഷമായ അധീരയായി ബോളിവുഡ് താരം സഞ്ജയ് ദത്താണ് എത്തുന്നത്. രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാശ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. 2020 ഒക്ടോബറിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂലം റിലീസ് നീളുകയായിരുന്നു. ഒരേ സമയം അഞ്ച് ഭാഷകളിലായാണ് കെജിഎഫിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. 225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!