നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തിൽ വെച്ചായിരുന്നു കൃഷ്ണകുമാറിന്റെ പാർട്ടി പ്രവേശനം. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിൽ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാലിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമായിരുന്നു അംഗത്വം സ്വീകരിച്ചത്. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാനത്തിന്റെ പ്രഭാരി സി പി രാധാകൃഷ്ണൻ, ദേശീയ സമിതി അംഗങ്ങളായ പി കെ കൃഷ്ണദാസ്, സി കെ പത്മനാഭൻ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഡ്ഡ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന് ഇറങ്ങാൻ 100 ശതമാനം തയാറാണെന്ന് നേരത്തെ കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. അറിയപ്പെടുന്ന ഒരു കലാകാരൻ സ്ഥാനാർഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!