കർഷക സമരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ തോടെ പ്രതികരണവുമായി രാജ്യത്തിനകത്ത് വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതികരണവുമായി എത്തിയിരുന്നു. കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായികക്കെതിരെ രംഗത്തെത്തിയ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവരെ വിമർശിച്ചുകൊണ്ട് നടി തപസി പന്നു രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിൻ ടെണ്ടുൽക്കറുടെ നിലപാട്. ” പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം, ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം” എന്നിങ്ങനെയായിരുന്നു സച്ചിൻ ടെൻഡുൽക്കർ ട്വീറ്റ് ചെയ്തത്. കർഷക സമരത്തെക്കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും ട്വിറ്ററിൽ ഇല്ല. എന്നാൽ ഇപ്പോൾ സച്ചിനു മറുപടിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം തപ്സി പന്നു.

“ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പരിഭ്രമപ്പെടുത്തുന്നുണ്ടെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്തു പറയണം എന്ന് പഠിപ്പിക്കുന്ന പ്രോപഗഗാണ്ട ടീച്ചറാകരുത്” എന്ന് തപസി ട്വിറ്ററിൽ കുറിച്ചു. തപ്സിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തിന് പുറമേനിന്നുള്ളവരുടെ അഭിപ്രായം നിയന്ത്രിക്കാൻ പറഞ്ഞ സച്ചിൻ എന്തിനാണ് അമേരിക്കയിലെ വർഗീയതക്കെതിരെ സമരം ഉയർത്തിയത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ആശയത്തില്‍ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തെ പിന്തുണച്ച സച്ചിന്‍ എന്തിനാണ് ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്‌നത്തില്‍ വിദേശി ഇടപെട്ടതിനെ എതിര്‍ക്കുന്നതെന്നാണ് ചോദിക്കുന്നത്.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!