ശക്തമായ പ്രസ്താവനകൾക്കും മാനുഷിക കാഴ്ചപ്പാടുകൾക്കും പേരുകേട്ട വ്യക്തിയാണ് സംസ്ഥാന അവാർഡ് നേടിയ കനി കുസൃതി. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനിടെ നടി ഇത് വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. റിഹാനയുടെ യൂണിവേഴ്സൽ ചുവന്ന ലിപ്സ്റ്റിക് ധരിച്ചാണ് കനി കുസൃതി ചടങ്ങിനെത്തിയത്. റെഡ് ലിപ്സ്റ്റിക്ക് ഇട്ടെത്തിയ കനിയെ വിമർശിച്ച് ചിലർ രംഗത്തെത്തിയിരുന്നു. മുൻപ് ഒരു മാഗസിന്റെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന് ശേഷം തന്നെ വെളുപ്പിച്ചതിന്റെ പേരിൽ കനി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് കനിക്കെതിരായ പുതിയ വിമർശനം.

വിമർശനങ്ങൾക്കെല്ലാം മറുപടിയായി കനി തന്നെ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: “അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?” എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട്‌ തന്നെ ആണു ലോക പ്രശസ്തയായ ‘റിഹാന’ എന്ന സിംഗർ സോങ്ങ് റൈറ്ററുടെ ‘ഫെന്റിബ്യുട്ടീ’ ബ്രാൻറിലെ ‘യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്’‌ ഇട്ട്‌ പോയത്‌.

ചരിത്രപരമായി, കറുത്ത തൊലിയുള്ള സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെന്ന് അമേരിക്കൻ റാപ്പറായ റോക്കി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കിൽ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്നൊക്കെ അന്നവര്‍ പറഞ്ഞത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, ഇത് സംബന്ധിച്ച ലേഖനം പങ്കുവെച്ച് കനി കുറിച്ചിരിക്കുകയാണ്.

പലപ്പോഴും പരിഹസിക്കപ്പെടുകയും സെക്ഷ്വലെെസ് ചെയ്യപ്പെടുകയും ചെയ്യാറുള്ളവയാണ് കറുത്ത സ്ത്രീകളുടെ ചുണ്ടുകൾ. ആ ചുണ്ടുകല്‍ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതല്ലെന്നും മറച്ചുപിടിക്കേണ്ടതാണെന്നുമൊക്കെയുള്ള ധാരണയാണ് റാപ്പറുടെ പരാമർശം പോലും ധ്വനിപ്പിക്കുന്നത്. നിറത്തിന്‍റെയൊന്നും വേർതിരിവില്ലാതെ എല്ലാ നിറത്തിലുമുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന മേക്കപ്പ് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പോപ് ഗായികയായ റിഹാന ഫെൻറി ബ്യൂട്ടി ആരംഭിച്ചത്, ആ ബ്രാൻഡാണ് താൻ പുരട്ടിയതെന്നും താരം കുറിച്ചിരിക്കുകയാണ്. യൂണിവേഴ്സൽ ലിപ്സ്റ്റിക്ക്നെ കുറിച്ച് കൂടുതൽ അറിയേണ്ടവർക്കായി വിവരങ്ങളടങ്ങിയ ലീങ്കും കനി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!