കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലെ മാറ്റത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ജേതാക്കള്‍ക്ക് മുഖ്യമന്ത്രി നേരിട്ടു പുരസ്‍കാരം നല്‍കുന്ന പതിവിനു പകരം വേദിയിലെ മേശപ്പുറത്തു വച്ച പുരസ്കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുക്കുകയായിരുന്നു ഇത്തവണ. നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് അവാര്‍ഡ് ജേതാക്കളെ അപമാനിക്കലാണെന്നായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണം അറിയിക്കുകയാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസിക വിജയും. അവാർഡ് കൈകളിൽ നൽകാതെ മേശപ്പുറത്ത് വെച്ചതിൽ തെറ്റില്ലെന്നും കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ ചടങ്ങിനെ ഉപയോഗപ്പെടുത്തിയതു പോലെയാണ് തങ്ങൾക്ക് തോന്നിയതെന്നും തോന്നിയതെന്നും കനികുസൃതിയും സ്വാസിക വിജയും പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി പ്രശസ്ത നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി.സുരേഷ്കുമാർ. “കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കിൽ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യിൽ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്. 2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്.” എന്നിങ്ങനെ പറഞ്ഞു കൊണ്ടാണ് ജി സുരേഷ് കുമാർ ചടങ്ങിനെ വിമർശിച്ചത്.

പുരസ്കാരങ്ങൾ മേശപ്പുറത്തു വച്ച് കൊടുത്തതിനെ ചലച്ചിത്രമേഖലയിൽ പെട്ടവരും അല്ലാത്തവരുമായി ഒരുപാട് പേർ വിമർശിച്ചിരുന്നു. വിമർശനങ്ങൾക്ക് എല്ലാം പ്രതികരണവുമായി കനികുസൃതി രംഗത്തെത്തിയിരുന്നു. അവാർഡുകൾ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും അപമാനിക്കുകയായിരുന്നു എന്ന വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു കനി.

“മുഖ്യമന്ത്രിയും അവിടെ കൂടിയ മറ്റുള്ളവരും പല പ്രായത്തിൽ പെട്ട ആളുകളായിരുന്നു. ഓരോ ആളിനെയും ഇമ്മ്യൂണിറ്റി പലതരത്തിലാണ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പിൻവലിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ പുരസ്കാരങ്ങൾ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണ്. ഈ അവാർഡുകൾ സ്വീകരിക്കുന്നവർക്ക് അത് പ്രധാനപ്പെട്ടതാണ് എന്നതു പോലെ തന്നെ മറ്റുള്ള സാധാരണക്കാർക്ക് അവരുടെ വീട്ടിലെ വിവാഹവും മറ്റു ചടങ്ങുകളും പ്രധാനപ്പെട്ടതാണ്. അവരോടെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന് നിർദേശം കൊടുത്തിട്ടു സർക്കാർ ഇത്തരത്തിൽ ചടങ്ങുകൾ നടത്തുമ്പോൾ അവിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതു നിരുത്തരവാദപരമാണ്.

അവിടെ ഒത്തുകൂടിയവർക്ക് രോഗബാധ ഉണ്ടായാൽ അത് തിരുത്താൻ പറ്റാത്ത തെറ്റാകും. പൊതു പ്രവർത്തകരും താരങ്ങളും സമൂഹത്തിൽ മാതൃക കാണിക്കേണ്ടവരാണ്. ഇൗ അവാർഡ്ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും കാര്യമാത്ര പ്രസക്തമായി സംസാരിക്കുകയും ചടങ്ങു വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. അതിനു സർക്കാരിനെ അഭിനന്ദിക്കുന്നു’. കനി പറഞ്ഞു. ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിനാണ് കനി കുസൃതിക്ക് പുരസ്കാരം ലഭിച്ചത്.

ഇതേ അഭിപ്രായം തന്നെയായിരുന്നു മികച്ച സ്വഭാവം നടിക്കുള്ള പുരസ്കാരം നേടിയ സ്വാസിക വിജയിക്ക്. സ്വാസികയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
“ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തില്‍ പെട്ടെന്ന് എടുത്ത ഒരു തീരുമാനമാണ് അതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് തെറ്റായിട്ടുള്ള ഒരു കാര്യമല്ല. ഇപ്പോഴത്തെ ഒരു സാഹചര്യം അറിയാമല്ലോ, കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി സര്‍ക്കാര്‍ കര്‍ശനമായ പല മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കാറുണ്ട്. എല്ലാത്തവണത്തെയും പോലെ ഒരു ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്‍തിരുന്നതെങ്കില്‍ സര്‍ക്കാരിനു നേരെ വിമര്‍ശനം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. ഞങ്ങള്‍ക്കു മുന്നില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളൊക്കെ വച്ചിട്ട് സര്‍ക്കാര്‍ നടത്തിയ പരിപാടി കണ്ടില്ലേ എന്നാവും അപ്പോഴത്തെ വിമര്‍ശനം.

അവാര്‍ഡ് വിതരണ ചടങ്ങ് ഇത്തരത്തില്‍ നടത്തിയതിലൂടെ കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവം ആളുകളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്നാണ് എന്‍റെ വിലയിരുത്തല്‍. ഞങ്ങളെ സംബന്ധിച്ച് ഈ ചടങ്ങ് ഇങ്ങനെയെങ്കിലും നടത്തിയത് വലിയ കാര്യമായാണ് തോന്നുന്നത്. വെര്‍ച്വല്‍ ആയി ഒരു മീറ്റിംഗ് വച്ചിട്ട് അവാര്‍ഡ് തപാല്‍ വഴി അയക്കാമെന്ന് മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ തീരുമാനം എടുക്കാമായിരുന്നു. ചുരുങ്ങിയപക്ഷം ഒരു ചടങ്ങായിത്തന്നെ സംഘടിപ്പിച്ച് ഞങ്ങളെയൊക്കെ ക്ഷണിച്ച് അവാര്‍ഡ് നല്‍കി എന്നുള്ളത് വലിയൊരു കാര്യമായിത്തന്നെയാണ് തോന്നുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ എന്തു തീരുമാനങ്ങളും അനുസരിക്കുക എന്നതാണ് ചെയ്യേണ്ടത്.”


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!