ലോക്ക്ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചലച്ചിത്രം വെള്ളം 150 സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. ജനുവരി 22, ഇന്നാണ് ചിത്രം റിലീസ് ചെയ്യുക. ക്യാപ്റ്റന് ശേഷം ശേഷം പ്രജേഷ് സെനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ക്യാപ്റ്റന് ശേഷം ശേഷം പ്രജേഷ് സെനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വെള്ളത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയപ്പോൾ ജയസൂര്യയുടെ മികച്ച പ്രകടനം ഏറെ ചർച്ചയായിരുന്നു. ട്രെയിലറുടെ മുഖ്യ ആകർഷണം തന്നെ ജയസൂര്യയുടെ അതിഗംഭീരമായ പ്രകടനമായിരുന്നു.

മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ‘മറ്റെവിടെയും തിരഞ്ഞു പോകേണ്ട……നമുക്കിടയിൽ തന്നെ കാണും ഇതുപോലെ ഒരു മനുഷ്യൻ…’ എന്ന ക്യാപ്ഷനോട് കൂടി ജയസൂര്യ തന്നെയാണ് സിനിമയുടെ ക്യാരക്ടർ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാർത്ഥ ജീവിതമാണ് സിനിമ ആക്കിയിരിക്കുന്നത്. പൂർണമായും ലൈവ് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് വെള്ളം. കേരളത്തിൽ 150 സ്ക്രീനുകളിലാണ് ‘വെള്ളം: The Essential Drink’ റിലീസ് ചെയ്യുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിക്കണമെന്നും ഫാമിലി എന്റർടൈൻമെന്റ് ആയ ഈ ചിത്രം കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണെന്നും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്നും ജയസൂര്യ തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്. സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.

11 മാസത്തെ ഇടവേളക്ക് ശേഷം മലയാള സിനിമ തീയറ്ററുകളിലേക്ക് എത്തുകയാണ് എന്നും കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചുകൊണ്ട് തീയറ്ററിൽ പോയി സിനിമ കാണണം എന്നും ജയസൂര്യ നായകനാകുന്ന വെള്ളത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, അജു വർഗീസ്, അഹാന കൃഷ്ണൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരെല്ലാം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!