മിഥുൻ മാനുവൽ കുഞ്ചാക്കോബോബൻ കൂട്ടുകെട്ടിൽ പിറന്ന അഞ്ചാം പാതിരാ റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയായ ദിവസം തന്നെ പുതിയ ക്രൈംതില്ലർ മൂവിയുടെ ഫസ്റ്റ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്. അഞ്ചാംപാതിര ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ആറാം പാതിരാ എന്ന് പേരിട്ടു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോക്ടർ അൻവർ ഹുസൈൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ ഇന്നലെ പുറത്തുവിട്ടു.

‘അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്തുവെക്കുന്നു’ എന്ന കുറിപ്പോടെയാണ് മിഥുൻ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് നിർവ്വഹിക്കുന്ന ചിത്രം ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.

ഒരു തുമ്പു പോലും അശേഷിപ്പിക്കാതെ അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന പോലീസുകാരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ ചുരുളഴിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സംഘത്തോട് ചേരുന്ന സ്വതന്ത്ര ക്രിമിനോളജിസ്റ്റായ അൻവർ ഹുസൈൻ, (കുഞ്ചാക്കോ ബോബൻ) കുറ്റവാളിയിലേക്ക് എത്തുന്നതും മറ്റുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. വളരെയധികം മികച്ച അഭിപ്രായം ലഭിച്ച ഈ ചിത്രം റിലീസ് ചെയ്ത് ആഴ്ചകൾക്കുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി.

മനുഷ്യമനസ്സിന്റെ അനന്തമായ വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ക്രിമിനൽ പ്രവണതകളുടെ സാധ്യത എല്ലാ മനുഷ്യരിലും പല അളവുകളിൽ നിലനിൽക്കുന്നുണ്ടെന്ന് പ്രേക്ഷകരിൽ അനുഭവപ്പെടുത്താൻ ഉടനീളം സാധിച്ചുവെന്നതാണ് അഞ്ചാം പാതിരയുടെ വിജയം. മെമ്മറീസ്, ഗ്രാൻഡ്മാസ്റ്റർ ,മൈ ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളത്തിൽ സമകാലികമായി പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളുടെ സ്വഭാവം തന്നെയാണ് അഞ്ചാം പാതിരയുടെയെങ്കിലും സംവിധാന ശൈലിയിലേയും, പശ്ചാത്തല സംഗീതം,ഛായാഗ്രഹണം,ചിത്രസംയോജനം തുടങ്ങിയവയിലേയും മികവ് ഈ ചിത്രത്തെ വളരെയധികം വ്യത്യസ്തമാക്കുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!