സൂപ്പർഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമൻ, മരട് 357ന് പിന്നാലെ കണ്ണൻ താമരകുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. സെന്തിൽ കൃഷ്ണയാണ് കേന്ദ്രകഥാപാത്രമാവുന്നത്. കലാഭവൻ മണിയുടെ ജീവിതകഥ പ്രമേയമാക്കി സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സെന്തിൽ കൃഷ്ണ. ചിത്രം പ്രഖ്യാപനവേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ സെന്തിൽ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ മാസ്സ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ഡാർക്ക്‌ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മലയാളത്തിലെ യുവനടൻ ദുൽഖർ സൽമാനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മലയാള സിനിമയിൽ അധികം കാണാത്ത ഒരു വിഭാഗമാണ് ഡാർക്ക്‌ ത്രില്ലെർ. ചിത്രത്തിൽ ഡോണുകളുടെയും ഗാങ്സ്റ്റർമാരുടെയും കഥയാണ് പറയുന്നത്. പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ്, ശക്തി ശരവണൻ എന്നിവർ ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ  സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന-രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!