കൊറോണ കാലാവസ്ഥയിൽ  നാം കണ്ട് തീർത്ത സിനിമകൾക്കും സീരീസുകൾക്കും കണക്കുണ്ടാവില്ല. റെഗുലർ  സ്കൂൾ  ഇല്ലാത്തത് കൊണ്ടും, അധികമൊന്നും പുറത്തിറങ്ങാൻ പറ്റിയ സാഹചര്യമല്ലാത്തത് കൊണ്ടും നമ്മുടെയൊക്കെ വീടുകളിലെ കുട്ടികളുടെ സ്‌ക്രീൻടൈമും ഇരട്ടിയായിക്കാണണം. അവരെന്തെങ്കിലും കണ്ടോട്ടെ എന്ന് വിചാരിക്കാതെ, പല പല ഭാഷകളിലായി ഇറങ്ങിയ ഒന്നാന്തരം കുട്ടികൾക്കുള്ള സിനിമകൾ കുട്ടികളെ കാണിക്കാനും, കൂട്ടത്തിൽ നമുക്കും കൂടെ കാണാനുമുള്ള ഒരു സുവർണ്ണാവസരമാണിത്. കുട്ടികളോടൊപ്പം കാണാൻ പറ്റിയ ഏതാനും സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ്.  

• Children of Heaven (Irani/1997)

കുട്ടികളുടെ സിനിമയെ പറ്റി പറയുമ്പോൾ മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ പറയാതെ പറ്റില്ല എന്ന് തോന്നുന്നു. ഇക്കാര്യത്തിൽ പൊതുവേ ഇറാനിയൻ സിനിമകൾ ഒരുപടി മുന്നിലാണ്. കുട്ടികളെ ഉപയോഗിച്ച് സാമൂഹിക പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് ഇറാനിയൻ സംവിധായകരുടേത്. സഹോദരങ്ങളായ സാറയുടെയും അലിയുടെയും, അവരുടെ ആകെയുള്ള ഒരു ഷൂവിന്റെയും കഥ. കാണാത്തവർ ഉണ്ടാവാൻ സാധ്യതയില്ല, എങ്കിലും കുട്ടികൾക്ക് വേണ്ടി ഒരു വട്ടം കൂടെ കാണാൻ.

• Heidi (German/2015)

ബാലസാഹിത്യത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായ ഹെയ്ദിയുടെ സിനിമാവിഷ്കാരം. ആൽപ്‌സ് പർവതനിരകളുടെ ഇടയിൽ ഹെയ്ദിയും അവളുടെ മുത്തച്ഛനും കുറേ ആടുകളും കൂടെയുള്ള ജീവിതം. ഒരു മുത്തശ്ശിക്കഥയൊക്കെ പോലെ ആസ്വദിക്കാവുന്ന സിനിമയാണ് ഹെയ്ദി.

• Elizabeth Ekadashi (Marati/2014)

മഹാരാഷ്ട്രയിലെ പന്തർപ്പൂർ എന്ന ഒരു ഗ്രാമത്തിലാണ് ധ്യാനേഷും അമ്മയും ജീവിക്കുന്നത്. അവനൊരു സൈക്കിളുണ്ട്, എലിസബത്ത്. അവന്റെ അച്ഛൻ സമ്മാനിച്ചത്. എന്നാൽ അച്ഛന്റെ മരണശേഷം കടുത്ത ദാരിദ്ര്യത്തിലായ കുടുംബത്തിന്, ആ സൈക്കിൾ വിൽക്കേണ്ടി വരികയാണ്. ആ സൈക്കിൾ തിരിച്ച് പിടിക്കാൻ വേണ്ടി ധ്യാനേഷും കൂട്ടുകാരും നടത്തുന്ന ഓരോരോ പരിപാടികളാണ് സിനിമ. മികച്ച കുട്ടികൾക്കുള്ള സിനിമക്ക് 2015 ലെ അവാർഡ് ലഭിച്ചിട്ടുണ്ട്.

• Charlie and the chocolate Factory (English/2005)

അതിപ്രശസ്തമായ ഒരു ബാലസാഹിത്യ കൃതിയുടെ അതേപേരിലുള്ള സിനിമാറ്റിക് അഡാപ്റ്റേഷനാണ് ഈ സിനിമ. മ്യൂസിക്കൽ ഫാന്റസി ഗണത്തിൽ പെടുന്ന ഒന്ന്. വില്ലിവോങ്ക എന്ന ഒരാളുടെ ചോക്കലേറ്റ് ഫാക്ടറിയിലേക്ക് ടൂർ പോകുന്നതും അവിടെ നടക്കുന്ന വിചിത്ര സംഭവങ്ങളും. ജോണി ഡെപ്പ് ആണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ വില്ലിവോങ്ക.

•  E.T (English/1982)

കൂട്ടംതെറ്റി ഭൂമിയിൽ പെട്ടുപോകുന്ന ഒരു അന്യഗ്രഹ ജീവിയുടെയും,അതിനെ സംരക്ഷിക്കുന്ന ഒരു കുട്ടിയുടെയും കഥ. സയൻസ് ഫിക്ഷൻ സിനിമകളിൽ എക്കാലത്തെയും മികച്ച ഒന്നായി കണക്കാക്കുന്ന സിനിമയാണ്. ഇറങ്ങിയ സമയത്ത് സൂപ്പർ ഹിറ്റായ ഈ സിനിമ അമേരിക്കയിലെ ജനസംഖ്യയുടെ പകുതി പേരെങ്കിലും തീയറ്ററിൽ കണ്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

 The White Balloon (Irani/1995)

ഒരു പുതുവർഷ തലേന്ന് മാർക്കറ്റിലേക്ക് ഗോൾഡ്‌ ഫിഷിനെ വാങ്ങാനായി പോകുന്ന ഏഴ് വയസ്സുകാരി റസിയ, വഴിക്ക് വെച്ച് അവളുടെ കയ്യിലെ പണം നഷ്ടമാവുന്നതും അത് തിരിച്ച് കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളുമൊക്കെ പറയുന്ന ഒരു കുഞ്ഞ് സിനിമ. ജാഫർ പനാഹി എന്ന സംവിധായകനെ ആദ്യമായി അടയാളപ്പെടുത്തുന്നത് ഈ സിനിമയാണ്. ഒരുപാട് അവാർഡുകൾ വാങ്ങിക്കൂട്ടിയ, കണ്ടിരിക്കേണ്ട ഒരു സിനിമ.

•  The Kid (Silent/1921)

ഇറങ്ങിയിട്ട് 99 വർഷങ്ങൾക്ക് ശേഷവും ആളുകളെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന ചാർളി ചാപ്ലിന്റെ ക്ലാസ്സിക് സിനിമ. കൂടുതൽ വിവരണത്തിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.

•  Life of Pi (English/2012)

അതി സുന്ദരമായ വിഷ്വലുകൾ കൊണ്ട് പിടിച്ചിരുത്തുന്ന അഡ്വഞ്ചർ സിനിമയാണ് ലൈഫ് ഓഫ് പൈ. ഒരു ലൈഫ് ബോട്ടിൽ പൈ പട്ടേൽ എന്ന കൗമാരക്കാരനും കൂടെ ഒരു കടുവയും കഴുതപ്പുലിയും. ആംഗ്‌ലീക്ക് മികച്ച സംവിധായകനുള്ള ഓസ്കാർ വാങ്ങിക്കൊടുത്ത സിനിമ.

•  Kaaka Muttai (Tamil/2014)

ചെന്നൈ നഗരത്തിലെ ഒരു ചേരിയിലെ രണ്ട് കുട്ടികൾ, അവിടെ അടുത്തായി തുറന്ന പിസ ഷോപ്പിൽ നിന്ന് പിസ കഴിക്കാൻ നടത്തുന്ന ശ്രമങ്ങൾ രസകരമായി പറയുന്ന സിനിമ. 2014 ലെ മികച്ച കുട്ടികൾക്കുള്ള സിനിമക്ക് നാഷണൽ അവാർഡ് വിന്നറാണ്.

•  Elf (English/2003)

കുട്ടിച്ചാത്തൻമാർക്ക് ഇടയിൽ വളരുന്ന മനുഷ്യക്കുഞ്ഞ്, താൻ കുട്ടിച്ചാത്തൻ അല്ല എന്ന് തിരിച്ചറിഞ്ഞ് അച്ഛനെ തേടി ന്യൂയോർക്കിലേക്ക് പോകുന്നതാണ് കഥ. മുഴുനീള കോമഡി സിനിമ.

•  Queen of Katwe (English/2016)

ഫിയോണ മുറ്റെസി എന്ന ഉഗാണ്ടൻ ചെസ്സ് പ്ലെയറുടെ ബയോഗ്രാഫിക്കൽ സിനിമ. മീര നായരാണ് സംവിധാനം. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഒരു ചേരിയിൽ നിന്ന് ഒരു പെണ്കുട്ടി ഇന്റർനാഷണൽ പ്ലെയർ ആയി മാറുന്ന കഥ.

•  The Karate Kid ( English/2010)

അമേരിക്കയിൽ നിന്ന് ബീജിംഗിലേക്ക് താമസം മാറുന്ന 12 വയസുകാരൻ പയ്യൻ, അവിടെ നേരിടേണ്ടി വരുന്ന ബുള്ളിയിങ്ങിൽ നിന്ന് രക്ഷപ്പെടാൻ കുങ്ഫു പഠിക്കാൻ ശ്രമിക്കുന്നതാണ് തീം. ജാക്കി ചാന്റെയും ജേഡൻ സ്മിതിന്റെയും തകർപ്പൻ പ്രകടനം

•  Dophin Tale (English/2011)

ഒരു പതിനൊന്നു വയസുള്ള പയ്യനും വാലിന് പരിക്ക് പറ്റിയ ഒരു ഡോൾഫിനും തമ്മിലുള്ള സൗഹൃദം. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ കഥകൾ ഏത് കാലത്തും കുട്ടികൾക്ക് ഇഷ്ടപ്പെടാതിരുന്നിട്ടില്ല. നല്ലൊരു ഫീൽഗുഡ് സിനിമ.

•  The Boy in the Striped Pyjamas (English/2008)

രണ്ടാംലോക മഹായുദ്ധ കാലത്ത് ഒരു നാസി പട്ടാളക്കാരന്റെ മകനും, കോണ്സണ്ട്രേഷൻ ക്യാമ്പിലെ ഒരു കുട്ടിയും തമ്മിൽ ഉണ്ടാകുന്ന സൗഹൃദവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും. ഹോളോകോസ്റ്റിന്റെ ഭീകരത കുട്ടികളുടെ കണ്ണിലൂടെ പറയുകയാണ്. ഏവരും കണ്ടിരിക്കേണ്ട സിനിമ.

• I am Kalam (Hindi/2011)

രാജസ്ഥാനിലെ ഒരു ചായക്കടയിൽ പണിയെടുക്കുന്ന ചോട്ടു എന്ന പയ്യൻ, ഒരിക്കൽ എപിജെ അബ്ദുൽകലാമിന്റെ പ്രസംഗം കേട്ട് സ്വന്തം പേര് കലാം എന്ന് മാറ്റി ജീവിതം മാറ്റാൻ ശ്രമിക്കുകയാണ്. രാജസ്ഥാൻ പശ്‌ചാത്തലത്തിൽ വരുന്ന രസകരമായ സിനിമ.

•  Baby’s Day Out (English/1994)

മൂന്ന് മണ്ടന്മാരായ കള്ളന്മാർ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതും, കുട്ടി അവരെക്കാൾ സ്മാർട്ട് ആയി അവരെ ഓരോരോ കുടുക്കിൽ കൊണ്ടുപോയി ചാടിക്കുന്നതുമൊക്കെ. HBO, Star movies തുടങ്ങിയ ചാനലുകളിൽ ഇംഗ്ലീഷ് സിനിമ കണ്ട് തുടങ്ങിയവർക്ക് നൊസ്റ്റാൾജിയ കൂടിയാവും ഈ കോമഡി സിനിമ. ഈ സിനിമക്ക് മലയാളത്തിൽ ഒരു റീമേക്ക് ഉണ്ടായിട്ടുണ്ട്.

•  The Way Home (Korean/2002)

നഗരത്തിൽ നിന്ന് മുത്തശ്ശിയുടെ കൂടെ താമസിക്കാൻ എത്തുന്ന 7 വയസ്സുകാരൻ സാൻവൂ. അവനൊട്ടും ഇഷ്ടമില്ല അവിടെ താമസിക്കാനും, അവിടത്തെ ഭക്ഷണവും രീതികളും ഒന്നും. പതിയെ പതിയെ അവരുടെ ബന്ധം മാറി വരുന്നു. ഹൃദയസ്പർശിയായ ഒരു സിനിമ.

• Paddington (English/2014)

സംസാരിക്കാൻ കഴിവുള്ള ഒരു കുഞ്ഞൻ കരടി, പെറുവിൽ നിന്ന് ലണ്ടനിലേക്ക് ഒരു പുതിയ ഹോം അന്വേഷിച്ച് വരികയാണ്. അവിടെ ഒരു കുടുംബം അവനെ അവരുടെ കൂടെ കൂട്ടുന്നു. കോമഡി/ഫാമിലി സിനിമ.

•  Son of Rambow (Englis/2007)

രണ്ട് വ്യത്യസ്ത കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന വിൽ, ലീ എന്ന കുട്ടികൾ റാംബോ എന്ന സിനിമ കണ്ട ശേഷം അതിന്റെ അവരുടേതായ ഒരു വേർഷൻ ഉണ്ടാക്കാൻ ശ്രമിക്കുന്നതും പിന്നീട് ഉണ്ടാകുന്ന രസങ്ങളും.

•  Chillar Party (Hindi/2011)

ചന്ദൻനഗർ കോളനിയിലെ ഒരു കൂട്ടം കുട്ടികളുടെ കഥ. തെരുവ് നായ്ക്കളെ ഒഴിപ്പിക്കാൻ വേണ്ടിയുള്ള ഒരു രാഷ്ട്രീയക്കാരന്റെ പദ്ധതിയിൽ നിന്ന് അവർക്ക് ഇഷ്ടപ്പെട്ട ഒരു നായയെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ. കണ്ടിരിക്കേണ്ട ഒരു ഹിന്ദി സിനിമയാണ് ചില്ലർ പാർട്ടി.


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!