കോവിഡ് മഹാമാരി സമ്മാനിച്ച അനിശ്ചിതത്വങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് മലയാളസിനിമാലോകം വീണ്ടും സജീവമായി തുടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നാലു മലയാള ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ‘വൺ’, ടൊവിനോ ചിത്രം ‘കള’, പാർവ്വതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോര്‍ജ്, സംയുക്താ മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ ഒന്നിക്കുന്ന ആന്തോളജി ചിത്രം ‘ആണും പെണ്ണും’, ദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ, കനി കുസൃതി കേന്ദ്രകഥാപാത്രമാവുന്ന ‘ബിരിയാണി’ എന്നിവയാണ് ഈ ആഴ്ച തിയേറ്ററുകളിലെത്തിയത്.
മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ കേരളം നിൽക്കുമ്പോഴാണ് വൺ തിയറ്ററുകളിലെത്തുന്നതെന്നത്


ഗംഭീര തുടക്കം തന്നെയായിരുന്നു ചിത്രത്തിന്റേത്. ആദ്യ നാല്പത്തി അഞ്ചു മിനിറ്റ് ആ ബിൽഡ് അപ്പ് ഇൻട്രോ എന്നിങ്ങനെ തുടങ്ങി രീതിയിൽ ഒരു വിധത്തിൽ ഫസ്റ്റ് ഹാഫ് അവസാനിച്ചു. പിന്നീട് കണ്ടത് ലാഗ്
അഴിമതിയുടെ മാറാപ്പു പിടിച്ച ഭരണസംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന കടയ്ക്കൽ ചന്ദ്രൻ എന്ന ഒരു മുഖ്യമന്ത്രിയുടെ കഥയാണ് ‘വൺ.
തന്റെ നിലനിൽപ്പ് അവതാളത്തിലാവും എന്നറിഞ്ഞിട്ടും അഴിമതിയുടെ മാറാപ്പു പിടിച്ച ഭരണസംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന കടയ്ക്കൽ ചന്ദ്രൻ എന്ന ഒരു മുഖ്യമന്ത്രിയുടെ കഥയാണ് ‘വൺ’. ഒപ്പം, രാഷ്ട്രീയത്തിലെ അധികാര വടംവലിയും സമകാലിക അവസ്ഥകളും അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ജനപ്രതിനിധികളെയും കക്ഷിരാഷ്ട്രീയവും ഭരണം നിലനിർത്തിക്കൊണ്ടുപോകാൻ മുന്നണികൾ നടത്തുന്ന ട്രിപ്പീസ് കളിയുമെല്ലാം തുറന്നു കാട്ടുന്നുണ്ട് ചിത്രം.


ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ യോദ്ധാവ് എന്ന പേരിലുള്ള ഒരു വ്യാജ പ്രൊഫൈലിൽ നിന്നും അപകീർത്തികരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുകയാണ്. അത് ചെയ്ത ചെറുപ്പക്കാരന് അവന്റേതായ ചില കാരണങ്ങളുണ്ട്. മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രയോഗിക്കാൻ ഒരായുധം കാത്തിരിക്കുന്ന പ്രതിപക്ഷം ആ ഫേസ്ബുക്ക് പോസ്റ്റ്
ആഘോഷമായി ഏറ്റെടുക്കുകയാണ്. എന്നാൽ ഒട്ടും അമാന്തിക്കാതെ വേഗത്തിൽ, ഏറ്റവും മാതൃകാപരമായി തന്നെ മുഖ്യമന്ത്രി അതിനെ കൈകാര്യം ചെയ്യുന്നു. അവിടുന്നങ്ങോട്ടും തുടരുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന നായകന്റെ ക്യാരക്ടർ സ്കെച്ച് ആണ് ‘വൺ’, ഒപ്പം അയാൾ ആഗ്രഹിക്കുന്ന മാറ്റങ്ങളിലേക്കുള്ള അയാളുടെ യാത്രയുടെ കഥയും ചിത്രം പറഞ്ഞുപോവുന്നു. ഒരു പൊളിറ്റിക്കൽ സിനിമയെന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വലിയ രാഷ്ട്രീയ കോലാഹലങ്ങളോ വമ്പൻ വിവാദങ്ങളോ ഒന്നും തന്നെ സിനിമ ചർച്ച ചെയ്യുന്നില്ല എന്നത് എടുത്തു പറയണം.
പൊതുവെ പ്രസംഗ സീനുകളിൽ ഏറെ മികവു പുലർത്തുന്ന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. പറയുന്ന ഒരോ വാക്കും പ്രേക്ഷകരുടെ മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ, അർത്ഥമുൾകൊണ്ട്, കൃത്യമായ മോഡുലേഷനിൽ അവതരിപ്പിക്കാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നു തന്നെ പറയാം. ‘വൺ’ എന്ന ചിത്രവും അത്തരത്തിലുള്ള ചില ഹൃദയസ്പർശിയായ സീനുകൾ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്


താരസമ്പന്നമാണ് ‘വൺ’. മിക്ക സീനിലും മിന്നിമറയുന്ന ചെറിയ കഥാപാത്രങ്ങൾ പോലും മലയാളികൾക്ക് സുപരിചിതരായ നടീനടന്മാരാണ്. മുരളി ഗോപി, ജോജു ജോർജ്, ജഗദീഷ്, അലൻസിയർ, നിഷാന്ത് സാഗർ, സലിം കുമാർ, നിമിഷ സജയൻ, മാമുക്കോയ, മുകുന്ദൻ, കൃഷ്ണകുമാർ, രശ്മി ബോബൻ, അബു സലീം, നന്ദു, വിവേക് ഗോപൻ, സുധീർ കരമന, ബാലചന്ദ്രമേനോൻ, രഞ്ജിത്ത്, സുദേവ് നായർ, ശങ്കർ രാമകൃഷ്ണൻ. മധു, സുരേഷ് കൃഷ്ണ, ഗായത്രി അരുൺ എന്നിങ്ങനെ ചെറുതും വലുതുമായ റോളുകളിൽ എത്തുന്ന നിരവധി താരങ്ങളെ വണ്ണിൽ കാണാം. മാത്യുവും പുതുമുഖ താരം ഇഷാനി കൃഷ്ണയുമാണ് ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങൾ
ബോബി – സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഷ്ടതാരത്തെ മാസ്സായി കാണാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്താത്ത രീതിയിൽ തന്നെയാണ് ബോബിയും സഞ്ജയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിദ്യ സോമസുന്ദരത്തിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്
പൊളിറ്റിക്കൽ ത്രില്ലർ/ സംഭവ ബഹുലമായ ഒരു രാഷ്ട്രീയ ചിത്രം എന്നൊക്കെയുള്ള അമിത പ്രതീക്ഷകളെ തിയേറ്ററിനു വെളിയിൽ ഉപേക്ഷിച്ച് അകത്തു കയറിയാൽ രണ്ടര മണിക്കൂർ രസകരമായി കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ‘വൺ’. ഫീൽ ഗുഡ് ആയ, എന്റർടെയിൻ ചെയ്യിക്കുന്ന, ലളിതമായി പറഞ്ഞുപോവുന്ന ഒരു ചിത്രം കണ്ടിരിക്കാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായി തിയേറ്ററുകളിലേക്ക് ടിക്കറ്റെടുക്കാം


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!