വെള്ള കടുവ (ദി വൈറ്റ് ടൈഗർ) അപൂർവ്വമായ വ്യക്തിത്വത്തിൻ്റെയും, സ്വാതന്ത്ര്യത്തിൻ്റെയും പ്രതീകമാണ്. അതൊരു ബിംബമാണ്. അത് അസാധാരണമായ ജന്മമാണ്. 10000 കടുവകൾ ജനിക്കുമ്പോൾ അതിലൊന്ന് മാത്രമാണ് വെള്ളകടുവയായി പിറവി എടുക്കുന്നത്.

അമേരിക്കൻ സംവിധായകൻ റമീൻ ബറാനി ഇൻഡോ ഓസ്ട്രേലിയൻ എഴുത്തുകാരനായ അരവിന്ദ് അഡിഗയുടെ ദി വൈറ്റ് ടൈഗർ എന്ന മാൻ ബുക്കർ പ്രൈസ് (2008) നേടിയ നോവലിനെ ആസ്പദമാക്കി നോവലിൻ്റെ അതെ പേരിൽ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകസമക്ഷം എത്തിച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമ. നിർമ്മാണ പങ്കാളികളിൽ ഒരാൾ പ്രിയങ്ക ചോപ്ര ജോണസ്. ഇംഗ്ലീഷും ഹിന്ദിയും സമ്മിശ്രമായി ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ആദർശ് ഗൗരവ്. മറ്റു പ്രധാന കഥാപാത്രങ്ങൾ പ്രിയങ്ക ചോപ്ര, രാജ് കുമാർ റാവു, മഹേഷ് മഞ്ജുരേക്കർ തുടങ്ങിയവർ. ബലറാം ഹൽവായ് എന്ന ഒരു ഗ്രാമീണ യുവാവിൻ്റെ പൂർവ്വ ദൃശ്യങ്ങളിലൂടെ, വിവരണങ്ങളിലൂടെ, ഇരുണ്ട തമാശകളുടെ കാഴ്ചപ്പാടിൽ ഈ ആഗോളവൽക്കരിച്ച ലോകത്തു, ഒരു കീഴ്ജാതിക്കാരനായ യുവാവിൻ്റെ അതിജീവനത്തിൻ്റെ കഥ പറയുകയാണ് സിനിമയിലൂടെ.

“കൂട്ടിൽ കിടക്കുന്ന ഇറച്ചികോഴികൾ, കൂട്ടത്തിൽ ഓരോ കോഴികളും കശാപ്പുകാരൻ്റെ കത്തിക്ക് ഇരയാകുമ്പോഴും, തങ്ങളാണ് അടുത്തതെന്നു അറിഞ്ഞിട്ടും, കൂടു തകർത്തു വെളിയിൽ പോകാൻ കഴിയാതെ, ശ്രമിക്കാതെ, കുടുക്കിൽ പെട്ട്, തങ്ങളുടെ വിധിയിൽ കീഴടങ്ങി ഊഴം കാത്തിരിക്കുന്നു”. ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ കുറിച്ച് സിനിമയിലെ നായകനായ ബൽറാമിൻ്റെ കാഴ്ചപ്പാട് മേൽ പറഞ്ഞതാണ്.

ജാതീയമായ വേർതിരിവുകളെ സാമ്പത്തികമായ വളർച്ചയ്ക്കു മാത്രമേ അതിജീവിക്കാനാവു എന്നു വിശ്വസിക്കുന്ന ഒരു ചായക്കടയിലെ ജോലിക്കാരനിൽ നിന്നും ഒരു ധനിക കുടുംബത്തിലെ കാർ ഡ്രൈവർ ആയി, ശേഷം ഒരു കാർ റെൻറ്റൽ കമ്പനിയുടെ ഉടമയായി മാറുന്ന ബൽറാമിൻ്റെ ജീവിതം. ബൽറാമിൻ്റെ ചിന്തകളിൽ ഇന്ത്യൻ സമൂഹത്തെ രണ്ടു തട്ടുകളായി വേർതിരിക്കുന്നു, ഒന്ന് ഇരുണ്ട സമൂഹം, നിരാലംബരും, ജാതീയമായി താഴക്കിടയിൽ ഉള്ളവരും, ദരിദ്രരും, ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന ഒരു സമൂഹം, അടിമകളായി ജീവിക്കുന്നു. അടിമകളായി മരിക്കുന്നു, ലോകത്തെ സൗന്ദര്യങ്ങൾ അവർ കാണുന്നില്ല, മറ്റൊന്നു പ്രകാശമുള്ള സമൂഹമാണ് ജാതിയിലെ ഉയർന്നവരും, ധനികരും, വ്യവസായികളും, രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന സമൂഹം, അവർ ഇരുണ്ട സമൂഹത്തെ ലജ്ജ ലവലേശമില്ലാതെ ചൂഷണം ചെയ്യുന്നു, അവരെ കൂടുതൽ ദരിദ്രരാക്കുന്നു, അങ്ങനെ തങ്ങളുടെ ആഡംബരങ്ങൾ വർധിപ്പിക്കുന്നു.

ഒരു ചായക്കടയിൽ ജോലി ചെയ്തിരുന്ന, ലക്ഷ്മൺഗർ എന്ന ദരിദ്രഗ്രാമത്തിലെ ഒരു യുവാവ്, ആ ഗ്രാമത്തിലെ പാവങ്ങളെ ചൂഷണം ചെയ്യുന്ന ധനികനായ ഒരു വ്യവസായിയുടെ അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയ മകൻ്റെയും (അശോക്) ഭാര്യയുടെയും (പിങ്കി) ഡ്രൈവർ ആയി ജോലി നേടുകയാണ്. ഒരു സാധാരണക്കാരൻ്റെ, കൂട്ടിൽ കിടക്കുന്ന ഇറച്ചി കോഴിയുടെ കാഴ്ച്ചപ്പാടല്ല ബൽറാമിൻ്റെത്. ഇന്ത്യയിൽ അരങ്ങേറുന്ന ആഗോളവത്കരണത്തെ കുറിച്ചും കുത്തകഭീമന്മാരുടെ വരവിനെ കുറിച്ചും, മാറുന്ന ജനാധിപത്യപ്രവണതകളെക്കുറിച്ചും അയാൾക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ട്. ഒരിക്കൽ പിങ്കി മദ്യ ലഹരിയിൽ വണ്ടി ഓടിക്കുകയു , വണ്ടി ഇടിച്ചു ഒരു കുട്ടി മരിക്കുകയും ചെയ്യുന്നു. ഗത്യന്തരമില്ലാതെ വ്യവസായിയുടെ നിർബന്ധം മൂലം വണ്ടി ഓടിച്ചത് താനായിരുന്നു എന്ന് ബാലറാമിന് സത്യവാങ് ഒപ്പിട്ടു കൊടുക്കേണ്ടി വരുന്നു.അതോടെ അയാൾ ഏതൊരു സാധാരണക്കാരനെയും പോലെ അവരുടെ കീഴിൽ ഒതുങ്ങാൻ വിധിക്കപ്പെടുന്നു. ആ കുടുംബത്തിൻ്റെ പല ബിസിനസ്സ് രഹസ്യങ്ങളും അറിയാവുന്ന ബൽറാം. അവരുടെ രാഷ്ട്രീയപരമായ ബന്ധങ്ങളും, രാഷ്ട്രീയക്കാർക്ക് വൻ കൈ കൂലികൊടുത്തു നേടുന്ന ടെണ്ടറുകളും, നികുതി വെട്ടിപ്പുകളെ കുറിച്ചും മനസിലാക്കുന്നു.

ഒരു പാട് ധർമ്മ സങ്കടകൾക്കു ഒടുവിൽ തൻ്റെ മുതലാളിയുടെ മകനെ കൊന്നു കൈക്കൂലി കൊടുക്കാൻ വെച്ചിരുന്നു പണം മോഷ്ടിച്ചു ബാംഗ്ലൂരിലേക്ക് കടക്കുമ്പോൾ ബൽറാമിൻ്റെ ഉള്ളിൽ കുറ്റബോധം തീരെ ഇല്ല. സമൂഹത്തിൻ്റെ ഇരുണ്ട ലോകങ്ങളിൽ കാലാന്തരങ്ങളോളം തൻ്റെ തലമുറകൾ അനുഭവിക്കുന്ന അവഗണനകളും, ചൂഷണങ്ങളും, മനസ്സിൽ രൂപപ്പെടുത്തിയെടുത്ത തത്വശാസ്ത്രങ്ങളും, അത് ചെയ്യിക്കുന്ന ശരികളും മാത്രം. ആ പണം ഉപയോഗിച്ചു തൻ്റെ മുതലാളിമാർ ചെയ്ത അതെ രീതിയിൽ അയാൾ തൻ്റെ പേരിലുള്ള കുറ്റങ്ങൾ ഇല്ലാതാക്കുന്നു. അശോക് ശർമ്മ എന്ന അപര നാമത്തിൽ ബാംഗ്ലൂരിൽ അയാൾ അറിയപ്പെടുന്ന ഒരു റെൻറ്റൽ കമ്പനി ഉടമയാകുന്നു. “എനിക്ക് അകെ വേണ്ടിയിരുന്നത് ഒരു മനുഷ്യനായി ജീവിക്കുക മാത്രമായിരുന്നു,അതിനു വേണ്ടിയിരുന്നത് ഒരു കൊലപാതകവും.

ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത ആദർശ് ഗൗരവ് എന്ന നടൻ്റെ അഭിനയമികവ് ആണ്. ബൽറാമിൽ നിന്നും അശോക് ശർമ്മയിലേക്കുള്ള പരിവർത്തനം. രാജ് കുമാർ റാവുവും, പ്രിയങ്ക ചോപ്രയും അവരവരുടെ ഭാഗങ്ങൾ മികച്ചതാക്കി. ബലറാമിൻ്റെ സ്കൂൾ ജീവിതവും അയാളുടെ ചുറ്റുപാടുകളും മനോഹരമായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അഡിഗയുടെ നോവലിനോട് പൂർണമായും നീതി പുലർത്തിയ ഒരു സിനിമാഖ്യാന ശൈലി ആണ് ചിത്രത്തിന് സംവിധായകൻ നൽകിയിരിക്കുന്നത്.

സിനിമ കണ്ടു കഴിയുമ്പോൾ ഓരോ മനുഷ്യനും ചിന്തിക്കും.ഇവിടെ ശരികളും തെറ്റുകളും തീരുമാനിക്കാൻ നമുക്ക് എന്ത് അവകാശം. ഓരോ അപരാധവും നമ്മൾ ഉൾപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടികൾ അല്ലെ? മതം, ജാതി, അടിമത്യം, അഴിമതി, ദാരിദ്ര്യം, ഇന്ത്യയിൽ ഇന്നും ഉയർന്നു കേൾക്കുന്ന വാക്കുകൾ. അതിനെയെല്ലാം സ്പർശിച്ചു കടന്നു പോകുന്ന സിനിമ കാഴ്ച.

THE WHITE TIGER, ​Adarsh Gourav ​as ​Balram​

ബൽറാമിൻ്റെ വാക്കുകളിൽ കവി ഇക്ബാലിൻ്റെ വരികൾ. “അവർ അടിമകളായി അവശേഷിക്കുന്നതിനു കാരണം, അവർക്കു ലോകത്തെ സൗന്ദര്യങ്ങൾ കാണാൻ കഴിയുന്നില്ല.”

ശ്യാം ജയൻ 


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!