ലിംഗ വിവേചനം (Gender bias), പൊള്ളയായ ആത്മാഭിമാനം (False pride ), സമൂഹം (Society) , അഭിമാന ഹത്യ (Honour  killing). നമ്മുടെ മാധ്യമങ്ങളിൽ കേട്ട് മടുത്തു , എന്നാൽ വലിയ മാറ്റങ്ങൾ ഒന്നും  ഉണ്ടാകാത്ത സർവ്വകാലീനമായ വിഷയങ്ങളെ നാലു ചെറു ചിത്രങ്ങളിലൂടെ നാലു പ്രമുഖ സംവിധായകർ അവതരിപ്പിക്കുന്ന, മനസ്സിനെ സ്പർശിക്കുന്ന , വേദനപ്പിക്കുന്ന ഒരു നെറ്റ്‌ഫ്ലിക്സ്  സീരീസ്. ബന്ധങ്ങൾക്ക്‌ മേൽ നിൽക്കുന്ന പൊള്ളയായ  സമൂഹ വ്യവസ്ഥിതിയുടെ സമർത്ഥമായ ആവിഷ്കാരമാണ് ഈ ചിത്രങ്ങൾ. 30 മിനിട്ടിനുള്ളിൽ നിൽക്കുന്ന 4 ചിത്രങ്ങളിൽ മികച്ചത് ഏതു എന്ന ആശയ കുഴപ്പം സിനിമ കാണുന്ന പ്രേക്ഷകനിൽ ഉണ്ടാകും .

1 . തങ്കം .

കാളിദാസ് ജയറാമും ശാന്തനുവും അഭിനയിച്ച  സുധ കൊങ്കര സംവിധാനം ചെയ്‌ത ചിത്രം.1980 കളിൽ കോവൈ ഡിസ്ട്രിക്ടിലെ ഒരു ഗ്രാമത്തിൽ സത്താർ എന്ന  ഒരു ട്രാൻസ്ജൻഡർ. അവൻ്റെ പ്രണയവും, ത്യാഗവും ,ദുരന്തവും . കാളിദാസിൻ്റെ  മനോഹരമായ  പ്രകടനവും ശാന്തനുവിൻ്റെ സൂക്ഷ്മമായ അഭിനയവും.1980 കളിൽ ആണ് കഥ നടക്കുന്നത് എങ്കിലും  തമിഴനാട്ടിലെ ഗ്രാമങ്ങളിൽ ഇന്നും ജനങ്ങൾക്ക്  ട്രാൻസ്ജൻഡേഴ്സിനോടുള്ള കാഴ്ചപ്പാടുകൾക്കു അധികം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നത് ഈ ചിത്രത്തിൻ്റെ പ്രസക്തിയെ ഉയർത്തുന്നു.

2 . ലവ് പണ്ണ ഉത്തരനും (let them love )

അഞ്ജലിയും കൽക്കി കേക്ലാനും അഭിനയിച്ച ഈ ചിത്രം വിഘ്‌നേശ് ശിവൻ ആണ് സംവിധാനം ചെയ്തത്. ജാതിയിൽ ഉയര്ന്നത് എന്ന പൊള്ളയായ ആത്മാഭിമാനം ,അതിൻ്റെ അവസ്ഥാന്തരങ്ങൾ. അതു ഒരു മനുഷ്യനെ കൊണ്ട് ചെയ്യിപ്പിക്കുന്ന പ്രവർത്തികൾ . മറ്റു മൂന്ന് ചിത്രങ്ങളുമായി താരദമ്യപ്പെടുത്തുമ്പോൾ ഈ ചിത്രത്തിന് സംവിധായകൻ നൽകിയിരിക്കുന്ന പ്രതിപാദന രീതി വ്യത്യസ്‌തമാണ്‌ .ഒരു ആക്ഷേപഹാസ്യം  എന്ന നിലയിൽ നർമ്മത്തിൻ്റെ മേമ്പൊടിയോടെ വളരെ തീക്ഷ്ണമായ ഒരു വിഷയ സമീപനമാണിവിടെ.

3. വാൻ മകൾ 

 സിമ്രനും ഗൗതം മേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ചൈൽഡ് റേപ്പ് ആണ് പ്രതിപാദന വിഷയം . സമൂഹം ഇത്തരം വിഷയങ്ങളിൽ കൈക്കൊള്ളുന്ന  ചിന്താഗതികൾ .പീഡനത്തിനിരയായ പെൺകുട്ടിയുടെ  കുടുംബത്തിൻ്റെ അന്ത സംഘർഷങ്ങൾ . ഗൗതം മേനോൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മനസ്സ് നോവാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല. ആകാശങ്ങളെ സ്വപ്നം കണ്ട ആ കൊച്ചുപെൺകുട്ടിയുടെ ദുരന്തം. അതിനെ തരണം ചെയ്തു സ്വപ്നങ്ങളെ സ്വന്തമാക്കാൻ ആ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പിന്തുണ. സമൂഹത്തിൻ്റെ വികലമായ കാഴ്ചപ്പാടുകളെ പിന്തള്ളി തൻ്റെ 12 വയസ്സുകാരി    മകളെ കൈകളിൽ ഉയർത്തി ആകാശത്തിലേക്കു പറത്തുന്ന ആ അച്ഛൻ്റെ ചിത്രം സിനിമ കഴിഞ്ഞാലും ഒരു നിഴലായി  പ്രേക്ഷകൻ്റെ മനസ്സിൽ അവശേഷിക്കും.

4 . ഒരു ഇരവ്.

പ്രകാശ്‌രാജ് , സായ് പല്ലവി തുടങ്ങിയവർ  അതുല്യമായ അഭിനയം കാഴ്ചവെച്ചു വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം. ഈ നാലു സിനിമകളിൽ എൻ്റെ സ്വകാര്യമായ ഇഷ്ട്ടം ഈ സിനിമയോട് ആണ്. നമുക്ക് ഏറക്കുറെ പരിചിതമല്ലാത്ത എന്നാൽ തമിഴ് നാട്ടിലും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ആവർത്തിച്ച് കാണുന്ന അഭിമാന ഹത്യ ആണ് വിഷയം. താണ ജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ച മകളെ കാണാൻ മകളുടെ നഗരത്തിലുള്ള ഫ്ലാറ്റിൽ ഒരു പാട് നാളുകൾക്കു ശേഷം എത്തുന്ന അച്ഛൻ , എല്ലാ പിണക്കങ്ങളും മറന്നു  അവളെ അച്ഛൻ ഗ്രാമത്തിലേക്ക് വളകാപ്പിന് വിളിച്ചു കൊണ്ട് വരുന്നു. അന്ന് രാത്രി ആ വീട്ടിൽ സംഭവിക്കുന്ന ചില സംഭവങ്ങൾ. അവിശ്വസനീയമായ തോന്നുന്ന എന്നാൽ നടന്ന ഒരു സംഭവത്തിൻ്റെ നേർകാഴ്ചകൾ ആണീ ചിത്രം.

പിൻകുറിപ്പു:കറുത്ത യാഥാർഥ്യങ്ങൾ ജീവിതഗതികളെ മാറ്റി മറിക്കുന്ന നാലു ചിത്രങ്ങൾ. പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ,ഇരുണ്ട യുഗങ്ങളിൽ, ജാതിയുടെ പൊട്ടകിണറുകളിൽ  മുങ്ങിപൊങ്ങുന്ന മനുഷ്യരുടെ ജീവിത സഞ്ചാരങ്ങൾ. സമകാലീന പ്രസ്കതിയുള്ള സംവിധായകരുടെ കയ്യൊപ്പു പതിഞ്ഞ നാലു ഏടുകൾ.

ശാം ജയൻ 

1 COMMENT

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!