സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത് തടയാനായി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം പത്മയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ റദ്ദാക്കി.. ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. സുരക്ഷിതമായി തുടരുക” എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അനൂപ് മേനോന്റെ ലുക്ക് പോസ്റ്ററും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ക്ലീന്‍ ഷേവ് ചെയ്ത് തികച്ചും വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിലുള്ളത്. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്. പത്മ എന്ന ടൈറ്റില്‍ റോളിലാണ് സുരഭി എത്തുന്നത്. സണ്‍ ഗ്ലാസ് ധരിച്ച് ഗൗരവം നിറഞ്ഞ സുരഭിയുടെ ലുക്കും നേരത്തെ വൈറലായിരുന്നു.

നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാണ രംഗത്തേയ്ക്കും ചുവടു വെക്കുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലാണ് അനൂപിൻ്റെ നിർമ്മാണ കമ്പനിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രമായ ‘പത്മ’യുടെ ടൈറ്റിൽ പ്രഖ്യാപിച്ചു കൊണ്ടാണ് അനൂപ് മേനോൻ തൻ്റെ പുത്തൻ ചുവടുവെപ്പിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്. സിനിമയുടെ മുഖ്യ അണിയറ പ്രവർത്തകരായി സിനിമയിലുള്ളത് അനൂപ് മേനോനും മഹാദേവൻ തമ്പിയും ബാദുഷയുമാണ്. മോഹൻലാല്‍ അടക്കമുള്ള താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻ്റെ ടൈറ്റിൽ പങ്കുവെച്ചിരിക്കുന്നത്. അനൂപ് മേനോന്റെ പുതിയ സംരഭത്തിന് താരങ്ങളെല്ലാം ആശംസകളറിയിച്ച് എത്തിയിട്ടുമുണ്ട്. 2019 എന്ന വർഷത്തിലാണ് അനൂപ് മേനോൻ സംവിധാന രംഗത്തേക്ക് ചുവടുവെച്ചത്.

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒരു വലിയ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ” പത്മ ” യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി, ഡിസൈന്‍-ആന്റണി സ്റ്റീഫന്‍. കിംഗ് ഫിഷ് എന്ന് പേരിട്ടിരിക്കുന്ന അനൂപ് മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്ര ഉടൻ തീയേറ്ററിൽ എത്താനൊരുങ്ങുകയാണ്. അതിനു പിന്നാലെയാണ് അനൂപ് മേനോൻ നിർമ്മാണ രംഗത്തേക്കും പ്രവേശിച്ചിരിക്കുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!