Monday, April 29, 2024

parvathi

ശ്രദ്ധനേടി ‘ആണും പെണ്ണും’ ട്രെയിലർ

ജോജു ജോര്‍ജ്ജ്, ആസിഫ് അലി, പാർ‍വതി തിരുവോത്ത്, റോഷൻ മാത്യു, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ദർശന രാജേന്ദ്രൻ തുടങ്ങിയ താരനിര അണിനിരക്കുന്ന ‘ആണും പെണ്ണും’ എന്ന ആന്തോളജി സിനിമയുടെ ട്രെയിലർ നടൻ മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. പഴയകാലത്തേയും പുതിയ കാലത്തേയും ആൺ പെൺ ബന്ധങ്ങളുടെ സങ്കീർണ്ണതയേയും മറ്റും...

വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച് ബിജു മേനോൻ; ആർക്കറിയാം ട്രെയിലർ പുറത്ത്

ബിജു മേനോൻ, പാർവതി തിരുവോത്ത്‌, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന 'ആർക്കറിയാം' ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ചിത്രത്തിൽ ബിജു മേനോൻ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ട്രെയിലർ. ഷറഫുദ്ദീനും പാർവതി തിരുവോത്തും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ദുൽഖർ

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ റത്തീന ശർഷാദ് ആണ് സംവിധാനം. സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് നിർമാണം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഒരു പിടി മികച്ച സംവിധായകരെ...

ഗായിക മഞ്ജരി ആദ്യമായി പാടിയഭിനയിച്ച ചിത്രം തിയറ്ററുകളിലേക്ക്

ഗായിക മഞ്ജരി ആദ്യമായി പാടിയഭിനയിച്ച പുതിയ ചിത്രം 'വർത്തമാനം' 12 ന് തിയേറ്ററിലെത്തുകയാണ്. മലയാള പിന്നണി ഗാനരംഗത്ത് മഞ്ജരി ഇരുപത് വർഷമാകുകയാണ്. ഇതിനിടെ ഹൃദയഹാരിയായ ഒത്തിരി പാട്ടുകൾ ഈ ഗായിക മലയാളികൾക്ക് സമ്മാനിച്ചു. വി.കെ.പ്രകാശിൻ്റെ 'പോസിറ്റീവ് ' എന്ന സിനിമയിൽ ഗായകൻ ജി. വേണുഗോപാലിൻ്റെ കൂടെ പാടിയഭിനയിച്ചിരുന്നു.

അമ്മയിലെ ഇരിപ്പിട വിവാദത്തിൽ പ്രതികരണവുമായി വനിത എക്സിക്യൂട്ടീവ് അംഗങ്ങൾ

കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം താരരാജാക്കന്മാര്‍ ചേര്‍ന്ന് ഉദ്ഘാടനം നടത്തിയത്. അമ്മയിലെ പ്രമുഖരടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വേദിയിലിരുന്നപ്പോള്‍ മറ്റുള്ളവര്‍ സദസ്സിലായിരുന്നു. എന്നാല്‍ എക്സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്. നടിമാരായ ഹണി റോസ്, രചന...

‘ആർക്കറിയാം’; 71 ക്കാരനായി ബിജു മേനോൻ

കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്ന് പുറത്ത് വിട്ട ടീസറിലൂടെ പ്രഖ്യാപിച്ച ചിത്രമാണ് 'ആർക്കറിയാം'. കമൽ ഹാസൻ ആദ്യമായി പങ്കുവെച്ച മലയാള ചിത്രത്തിൻ്റെ ടീസർ ഒട്ടേറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയി മാറി. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും...

വർത്തമാനം ടീസർ; പാർവതി തിരുവോത്ത് വിവാദപരമായ ജെ. എൻ. യു വിനെ തിരികെ കൊണ്ടുവരുന്നു.

ജനുവരി 22 ന് വർത്തമാനത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ ടീസർ പുറത്ത് വിട്ടു. പാർവ്വതി തിരുവോത്ത് പ്രധാനകഥാപാത്രത്തിലെത്തുന്ന ചിത്രം ജെ. എൻ. യു വിവാദത്തിലേക്ക് ശ്രദ്ധയാകർഷിക്കുന്നു. കോളേജ് സംവിധാനത്തിന് എതിരെ അഭിപ്രായം പറയുന്ന ഹിജാബ് ധരിച്ചാണ് പാർവതിയെ ടീസറിൽ കാണുന്നത്. ശക്തമായ...

ബോധ മനസ്സിൽ ചാർലി നിൽപ്പുള്ളതുകൊണ്ട് കാഴ്ചയിൽ ഉടനീളം തർക്കം നടന്നു കൊണ്ടിരിക്കും, എങ്കിലും മാരാ ഒരു പുതിയ സിനിമയാണ്

ഞാനിതെഴുതുന്നത് തമിഴ് പ്രേക്ഷകനായിട്ടാണ്. ഒരു പക്ഷേ ചാർലി കണ്ടിട്ടില്ലായിരുന്നെങ്കിൽ എങ്ങിനെയായിരിക്കും ഈ സിനിമ ആദ്യ കാഴ്ചയിൽ എനിക്ക് അനുഭവപ്പെടുക എന്നതിൽ നിന്നുമാണ് ഈ നിരൂപണം. പാരമ്പര്യ തമിഴ് സിനിമയുടെ ചുറ്റുവട്ടങ്ങൾ ഒന്നും തന്നെയില്ലാതെ,, തികച്ചും വർണാഭവും പുതിയതുമായ കാഴ്ചകളിലൂടെയാണ് സിനിമയുടെ ആരംഭം. കൗതുകമുണർത്തുന്ന വിത്യസ്ത...

വർത്തമാനത്തിന് പ്രദർശനാനുമതി

പാർവ്വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന 'വർത്തമാനം' എന്ന ചിത്രത്തിന് പ്രദർശനാനുമതി. ചിത്രം ദേശവിരുദ്ധമാണെന്നും രാജ്യത്തു നിലനിൽക്കുന്ന മതസൗഹാർദ്ദത്തെ തകർക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരുന്നത്. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റിയാണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ജെ.എൻ.യു...

പാർവതി നായികയായ വാർത്തമാനത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചു.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, സഖാവ് തുടങ്ങിയ സിനിമകൾക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന  വർത്തമാനം എന്ന  ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രം ദേശവിരുദ്ധമാണെന്നും രാജ്യത്ത് നിലനിൽക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE