കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്ന് പുറത്ത് വിട്ട ടീസറിലൂടെ പ്രഖ്യാപിച്ച ചിത്രമാണ് ‘ആർക്കറിയാം’. കമൽ ഹാസൻ ആദ്യമായി പങ്കുവെച്ച മലയാള ചിത്രത്തിൻ്റെ ടീസർ ഒട്ടേറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയി മാറി. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ചേർന്ന് പുറത്തിറക്കി. ഇപ്പോൾ ചർച്ചാവിഷയമാവുന്നതു നടൻ ബിജു മേനോന്റെ ലുക്കാണ്.

നടി പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ബിജു മേനോൻ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. കരിയറിൽ ആദ്യമായി ഒരു 71 കാരന്റെ വേഷമാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷമാണ് ഇദ്ദേഹത്തിന്. 71 വയസ്സുള്ള അച്ഛൻ കഥാപാത്രമായാണ് ബിജു മേനോന്റെ വരവ്. ‘ആർക്കറിയാം’ എന്ന ചിത്രത്തിനായി കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോൻ നേരത്തേ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആർക്കറിയാം’. ഇലക്ട്ര, ടേക്ക്ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍.’

മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഒപിഎം ഡ്രീം മിൽ സിനിമാസിൻ്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ സനു ജോൺ വർഗ്ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നേഹ അയ്യരും യക്സൻ ഗാരി പെരേരയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ജ്യോതിഷ് ശങ്കറാണ് കല. സമീറ സനീഷാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. മേക്കപ്പ്: രഞ്ജിത്ത് അമ്പാടി. അരുൺ സി. തമ്പിയും സന്ദീപാ രക്ഷിതുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, വാവയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കണ്ട്രോളർ. ചിത്രത്തിൻ്റെ പോസ്റ്റർ ഡിസൈനിംഗ് ഓൾഡ് മൊങ്ക്സാണ്. പി ആർ ഒ – ആതിര ദിൽജിത്ത്‌. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!