Home Bollywood Table ദിൽജിത്തും കങ്കണയും ട്വിറ്റർ യുദ്ധത്തിൽ

ദിൽജിത്തും കങ്കണയും ട്വിറ്റർ യുദ്ധത്തിൽ

0

പഞ്ചാബി താരം ദിൽജിത്തും നടി കങ്കണയും ട്വിറ്ററിൽ വാക്പോരുമായി വീണ്ടും. ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ നൽകിയ ദിൽജിത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നത്. വിദേശത്ത് അവധി ആഘോഷിക്കുന്ന ദിൽജിത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചായിരുന്നു കങ്കണയുടെ ആക്രമണം. ‘കൊള്ളാം സഹോദരാ, ഈ ആളുകളെയൊക്കെ ഓരോ കാര്യങ്ങൾ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ‘ലോക്കൽ വിപ്ലവകാരി’ വിദേശത്ത് അവധി ആഘോഷിക്കുന്നു. ഇതാണ് ശരിയായ ലോക്കൽ വിപ്ലവം’ – കങ്കണ കുറിച്ചു

പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് കങ്കണയോട് പ്രതികരിച്ചത് വൃദ്ധയായ ഒരു സ്ത്രീ കങ്കണയെ വിമർശിക്കുന്ന വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു. ‘പഞ്ചാബ് മുഴുവൻ കർഷകർക്കൊപ്പം ആണ്. ദയവുചെയ്ത് ഞാൻ എന്തു ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക. നിങ്ങളിൽ നിന്നും ഒരുപാട് ഉത്തരങ്ങൾ ഞങ്ങൾ കാത്തിരിക്കുന്നു. അത് ഒരിക്കലും ഞങ്ങൾ മറക്കില്ല’- ദിൽജിത് ട്വിറ്റ് ചെയ്യ്തു.

മറുപടിയായി കങ്കണ ഇങ്ങനെ തിരിച്ചടിച്ചു ‘കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി ആരാണ് പോരാടുന്നതെന്ന് കാലം തെളിയിക്കും. നൂറു കള്ളങ്ങൾക്ക് ഒരു സത്യത്തെ മറച്ചു വെക്കാൻ ആകില്ല. ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്ന ഒരാളെ വെറുക്കാൻ ആർക്കും സാധിക്കില്ല. പഞ്ചാബികൾ എനിക്ക് എതിരാണെന്നാണോ നിങ്ങൾ കരുതുന്നത്. ഇങ്ങനെ വലിയ സ്വപ്നങ്ങളൊന്നും കാണേരുതെ, അതിനുള്ള കരുത്ത് നിന്റെ ഹൃദയത്തിന് ഉണ്ടാകണമെന്നില്ല’.

ഇതിനു മറുപടിയായി ദിൽജിത്ത് ട്വീറ്റ് ചെയ്തു. ‘കർഷകരുമായി നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല. പഞ്ചാബ് മുഴുവൻ കർഷകർക്ക് പിന്തുണയായി ഒപ്പമുണ്ട്. നിങ്ങൾ ട്വിറ്ററിലും നിങ്ങളുടെ തന്നെ മിഥ്യബോധത്തിലുമാണ് ജീവിക്കുന്നത്. മാത്രമല്ല ഇവിടെ ആരും നിങ്ങളെ ഓർത്ത് ആകുലപ്പെടുന്നില്ല.’

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് എല്ലാ പിന്തുണയുമായി ആദ്യമെത്തിയ സിനിമ താരങ്ങളിലൊരാളാണ് ദിൽജിത്ത്. കൊടുംതണുപ്പിൽ സമരം ചെയ്യുന്നവർക്ക് കമ്പിളിപ്പുതപ്പും സാമ്പത്തിക സഹായമായി ഒരു കോടി രൂപയും ദിൽജിത്ത് നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ കങ്കണയും ദിൽജിത്തും ഇതുപോലെ ട്വിറ്റെറിൽ വാക്പോരിൽ ഏർപ്പെട്ടിരുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE